ശാസ്താംകോട്ട: സമഗ്ര നെല്‍കൃഷിവികസനം എന്ന ലക്ഷ്യത്തോടെ ശൂരനാട് വടക്ക് കൃഷിഭവന്‍ വഴി വിവിധ ഏലാ വികസനസമിതികള്‍ക്ക് വാങ്ങിനല്‍കിയ അനേകലക്ഷം രൂപയുടെ യന്ത്രങ്ങള്‍ മോഷ്ടിക്കപ്പെട്ടെന്ന്. ഏലാസമിതി ഭാരവാഹികള്‍ കൈവശപ്പെടുത്തിയിരുന്ന ഇവയെപ്പറ്റി കൃഷിഭവനില്‍ ഒരുവിധ കണക്കുമില്ല. ഇവ എവിടെയാണെന്നുപോലും അറിയാത്ത അവസ്ഥയിലാണ് അധികൃതര്‍. ശൂരനാട് വടക്ക് പഞ്ചായത്തിലെ ഒമ്പത് ഏലാസമിതികള്‍ക്കായി വാങ്ങിയ ഒന്നുവീതം ട്രാക്ടര്‍, പവര്‍ടില്ലര്‍, പവര്‍ സ്പ്രേയര്‍, പമ്പ് സെറ്റ്, പത്ത് സ്പ്രേയറുകള്‍, മൂന്ന് ട്രോളികള്‍, 10 മെതിയന്ത്രങ്ങള്‍ എന്നിവയാണ് രേഖകളില്‍മാത്രമായി ശേഷിക്കുന്നത്. ഇവയില്‍നിന്ന് ഒരു രൂപ പോലും വരുമാനമായി കൃഷിഭവനില്‍ അടയുന്നുമില്ല. ഇതുസംബന്ധിച്ച് ശൂരനാട് പൊലീസില്‍ പരാതിപ്പെടാന്‍ കൃഷിവകുപ്പ് അധികൃതര്‍ തയാറാകാത്തത് ദുരൂഹത ഉയര്‍ത്തുന്നുണ്ട്. കൃഷിവികസന കര്‍ഷകക്ഷേമവകുപ്പിന്‍െറ ഉന്നതങ്ങളിലേക്ക് വിവരം റിപ്പോര്‍ട്ട് ചെയ്യാതെ അധികൃതര്‍ ഒതുക്കിവെച്ചിരിക്കുകയുമാണ്. നെല്‍കൃഷി നടത്തുന്ന പഞ്ചായത്തിലെ നൂറുകണക്കിന് കര്‍ഷകര്‍ തങ്ങളെ വഞ്ചിച്ചവരെ കണ്ടത്തെണമെന്നും യന്ത്രങ്ങള്‍ മോഷ്ടിക്കപ്പെട്ടെന്നും കാട്ടി വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.