കല്ലമ്പലം: ഒരിടവേളക്കുശേഷം കല്ലമ്പലം ടൗണ്‍ പരിധിയില്‍ മാലിന്യം തള്ളല്‍ വ്യാപകമാവുനു. ടൗണിലെ വിവിധ കച്ചവടസ്ഥാപനങ്ങളില്‍നിന്നും മറ്റുമുള്ള മാലിന്യമാണ് ജങ്ഷന്‍െറ വിവിധ ഭാഗങ്ങളില്‍ തള്ളുന്നത്. കല്ലമ്പലം-മാര്‍ക്കറ്റ് റോഡിലും മാര്‍ക്കറ്റിനുള്ളിലും ആറ്റിങ്ങല്‍റോഡില്‍ പെട്രോള്‍ പമ്പിന്സമീപവും പഴയ പൊലീസ് സ്റ്റേഷന്‍ റോഡിലുമൊക്കെയാണ് മാലിന്യം വ്യാപകമായി തള്ളിയിരിക്കുന്നത്. കല്ലമ്പലം ടൗണിലെ മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്കരിക്കണമെന്ന ധാരണയുണ്ടെങ്കിലും പൊതുസ്ഥലങ്ങളില്‍ തള്ളുന്നത് വ്യാപകമായിരിക്കുകയാണ്. വിവിധ പഞ്ചായത്തുകളുടെ സംഗമസ്ഥലമായതിനാല്‍ സ്ഥായിയായ മാലിന്യസംസ്കരണത്തിന് പഞ്ചായത്തുകള്‍ പദ്ധതികളും ആവിഷ്കരിക്കുന്നില്ല. ടൗണിലെ മാലിന്യസംസ്കരണത്തിന് സ്ഥായിയായ സംവിധാനമുണ്ടാക്കണമെന്ന് ആവശ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.