പുനലൂര്‍: നഗരസഭാ പ്രദേശത്ത് കുടിവെള്ളം വിതരണം ചെയ്യാത്തതിനെതിരെ ചെയര്‍മാന്‍െറ നേതൃത്വത്തില്‍ പുനലൂര്‍ തഹസില്‍ദാറെ ഉപരോധിച്ചു. പുനലൂര്‍, വാളക്കോട് വില്ളേജുകളില്‍ ടാങ്കറില്‍ വെള്ളമത്തെിക്കാന്‍ റവന്യൂ അധികൃതര്‍ അനാസ്ഥ കാട്ടുന്നെന്ന് ആരോപിച്ചായിരുന്നു ഉപരോധം. ജലക്ഷാമം നേരിടുന്ന എല്ലാ വില്ളേജുകളിലും ടാങ്കറുകളില്‍ ശുദ്ധജലമത്തെിക്കാന്‍ സര്‍ക്കാര്‍ അനുമതി ഉള്ളതാണ്. എന്നാല്‍, പ്രദേശത്ത് വെള്ളമത്തെിക്കാന്‍ റവന്യൂ അധികൃതര്‍ നടപടി സ്വീകരിച്ചില്ല. ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് നഗരസഭയുടെ നേതൃത്വത്തില്‍ മൂന്ന് ടാങ്കറുകളില്‍ വെള്ളമത്തെിക്കുന്നുണ്ട്. എന്നാല്‍, 35 വാര്‍ഡുകളിലും വെള്ളമത്തെിക്കാന്‍ ഈ സംവിധാനം മതിയാകുന്നില്ളെന്ന് ചെയര്‍മാന്‍ എം.എ. രാജഗോപാല്‍ പറഞ്ഞു. ഇത് സംബന്ധിച്ച് പലതവണ തഹസില്‍ദാറടക്കമുള്ളവരുമായി ബന്ധപ്പെട്ടങ്കിലും നിഷേധ നിലപാടാണ് സ്വീകരിച്ചതെന്നും ചെയര്‍മാന്‍ ആരോപിച്ചു. തുടര്‍ന്നാണ് ഭരണകക്ഷിയംഗങ്ങള്‍ തഹസില്‍ദാരെ ചേംബറില്‍ ഉപരോധിച്ചത്. ശനിയാഴ്ച മുതല്‍ ഒരു ടാങ്കറില്‍ നഗരസഭാ പ്രദേശത്ത് വെള്ളമത്തെിക്കാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് സമരക്കാര്‍ പിരിഞ്ഞത്. വൈസ് ചെയര്‍മാന്‍ കെ. പ്രഭ, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.