ഓയൂര്‍: കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന വെളിനല്ലൂര്‍ പഞ്ചായത്തില്‍ വെള്ളിയാഴ്ച കലക്ടറുടെ അനുമതിയോടെ കുടിവെള്ളം എത്തിക്കുമെന്ന് അറിയിച്ചിട്ടും നടപടിയുണ്ടായില്ല. പ്രദേശത്തെ നിരവധിപേര്‍ വീടിന്‍െറ മുന്നിലും മറ്റും കുടവുമായി കാത്തുനിന്ന് നിരാശരായി. വട്ടപ്പാറ, 504, കരിങ്ങന്നൂര്‍, റോഡുവിള, മീയന, മോട്ടോര്‍കുന്ന്, ആറ്റൂര്‍ക്കോണം, അമ്പലംകുന്ന് എന്നിവിടങ്ങളില്‍ ടാങ്കര്‍ വഴി ജലം എത്തിക്കുമെന്നാണ് റവന്യൂ അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍, നടപടിയുണ്ടായില്ല. കലക്ടറുമായി ബന്ധപ്പെട്ടപ്പോള്‍ വരുംദിവസങ്ങളില്‍ വെള്ളമത്തെിക്കുമെന്ന് അറിയിച്ചതായി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ജലവിതരണം വൈകുകയാണെങ്കില്‍ സമരപരിപാടിയുമായി മുന്നോട്ട് പോകാനാണ് പഞ്ചായത്തിന്‍െറ തീരുമാനം. വാട്ടര്‍ അതോറിറ്റിയുടെയും റവന്യൂവകുപ്പിന്‍െറയും അനാസ്ഥയാണ് ജലവിതരണം ആരംഭിക്കാത്തതിന് കാരണമെന്ന് പഞ്ചായത്ത് അധികൃതര്‍ ആരോപിച്ചു. നേരത്തേ, ആറ്റൂര്‍ക്കോണം പമ്പ് ഹൗസിന് സമീപത്തെ ഇത്തിക്കരയാറ്റില്‍നിന്നാണ് വെള്ളം ശേഖരിച്ചിരുന്നത്. എന്നാല്‍, ആറ്റില്‍ വെള്ളം വറ്റിയതോടെ ഭൂരിഭാഗം വാര്‍ഡുകളിലും ജലം ലഭിക്കാതായി. തുടര്‍ന്ന് പഞ്ചായത്ത് കലക്ടറെ സമീപിക്കുകയായിരുന്നു. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ പ്രദേശത്തുകൂടി കടന്നുപോകുന്നുണ്ടെങ്കിലും ജലം എത്തുന്നില്ളെന്ന പരാതിയാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.