കൊല്ലം: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാജമദ്യത്തിന്‍െറ ഒഴുക്കുണ്ടാവുമെന്നും മദ്യദുരന്തത്തിന് സാധ്യതയുണ്ടെന്നുമുള്ള സ്റ്റേറ്റ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ പരിശോധന ശക്തമാക്കണമെന്ന് കലക്ടര്‍. ഇതുസംബന്ധിച്ച പൊലീസ്-എക്സൈസ്-ഫോറസ്റ്റ്-റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍. ബിയര്‍-വൈന്‍ പാര്‍ലറുകളിലെ പരിശോധനയുടെ തോത് വര്‍ധിപ്പിക്കണം. അതിര്‍ത്തിവഴിയുള്ള വ്യാജമദ്യത്തിന്‍െറ ഒഴുക്കുതടയാന്‍ പ്രത്യേക പരിശോധനാസംഘത്തെ നിയോഗിക്കണം. ആര്യങ്കാവ് വഴിയുള്ള വാഹനങ്ങളെ കൂടുതല്‍ നിരീക്ഷണത്തിന് വിധേയമാക്കണം. സാധാരണ പരിശോധനകള്‍ക്ക് പുറമേ പ്രത്യേക അന്വേഷണസംഘങ്ങളെ ഉപയോഗപ്പെടുത്തി പരിശോധന കുറ്റമറ്റതാക്കണം. പൊലീസ്-എക്സൈസ്-ഫോറസ്റ്റ്-റവന്യൂ ഉദ്യോഗസ്ഥരുടെ സംയുക്തപരിശോധന നടത്തണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.