പത്തനാപുരം: കരിമ്പനി (കറുത്തപനി) റിപ്പോര്‍ട്ട് ചെയ്ത ചെമ്പനരുവിയില്‍ ബോധവത്കരണ സെമിനാറും മെഡിക്കല്‍ ക്യാമ്പും നടന്നു. വിദഗ്ധ മെഡിക്കല്‍ സംഘത്തിന്‍െറ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. രാവിലെ പത്തിന് കടമ്പുപാറ എം.എസ്.സി എല്‍.പി സ്കൂളിലായിരുന്നു ക്യാമ്പ്. 450 പേര്‍ പങ്കെടുത്തു. ആരോഗ്യവകുപ്പിന്‍െറയും പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിന്‍െറയും ആഭിമുഖ്യത്തിലായിരുന്നു പരിപാടി. തിരുവനന്തപുരം മെഡിക്കല്‍ കോളജ്, കൊല്ലം ജില്ലാ ആശുപത്രി, കോട്ടയം വി.സി.ആര്‍.സി എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധസംഘമാണ് പങ്കെടുത്തത്. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഷേര്‍ലി നേതൃത്വം നല്‍കി. സംശയാസ്പദമായ രീതിയില്‍ രോഗലക്ഷണമുള്ളവരുടെ രക്തസാമ്പിളുകള്‍ പരിശോധനക്കായി ശേഖരിച്ചു. രോഗബാധ കണ്ടത്തെിയ കൈതച്ചിറ തടത്തില്‍ മറിയാമ്മ (63) ഇപ്പോഴും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംശയത്തിന്‍െറ പേരില്‍ നേരത്തേ ചിലരുടെ രക്തം പരിശോധിച്ചെങ്കിലും രോഗബാധ ഉള്ളതായി കണ്ടത്തെിയില്ല. ശേഖരിച്ച രക്തസാമ്പിളുകളുടെ പരിശോധനഫലം രണ്ട് ദിവസത്തിനകം ലഭിക്കും. റിപ്പോര്‍ട്ട് വന്നശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പ്രത്യേകസംഘം പ്രദേശത്ത് സന്ദര്‍ശനം നടത്തും. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരായ അനീഷ്, മാത്യു, ആന്‍റണി, ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരായ ബേബി ജോണ്‍, സന്തോഷ്, സന്ധ്യ സുധാകര്‍, സന്ധ്യ, സംഗീത, അനന്ദു എന്നിവരാണ് പരിശോധനകള്‍ നടത്തിയത്. കോട്ടയം വി.സി.ആര്‍.സിയിലെ 25 ഓളം ടെക്നിക്കല്‍ സംഘവും പരിശോധനക്കായി ഉണ്ടായിരുന്നു. ബോധവത്കരണത്തിന്‍െറ ഭാഗമായി ഹ്രസ്വചിത്ര പ്രദര്‍ശനവും നടന്നു. വൈകീട്ട് മൂന്നോടെയാണ് ക്യാമ്പ് സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.