കൊല്ലം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടിയവരില്‍ 23.39 ശതമാനത്തിന് പ്ളസ് വണിന് പ്രവേശം ലഭിക്കില്ല. വി.എച്ച്.എസ്.സി ഉള്‍പ്പടെയുള്ള കോഴ്സുകള്‍ ഉണ്ടെങ്കിലും പലര്‍ക്കും ഉപരിപഠനത്തിന് മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടി വരും. എസ്.എസ്.എല്‍.സിക്ക് ജില്ലയില്‍ 33313 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത് (97.32 ശതമാനം). ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ളസ് വണ്‍ സീറ്റുകളുടെ എണ്ണമനുസരിച്ച് 25522 പേര്‍ക്കാണ് പ്രവേശം ലഭിക്കുക. ബാക്കി വരുന്ന 7791 വിദ്യാര്‍ഥികള്‍ക്ക് മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടിവരും. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ പ്ളസ് വണ്‍ സീറ്റുകളുടെ എണ്ണമനുസരിച്ചാണിത്. അണ്‍ എയ്ഡഡ്, പ്രൈവറ്റ് സ്ഥാപനങ്ങളിലെ സീറ്റുകളും വി.എച്ച്.എസ്.ഇയും കൂടിയാകുമ്പോള്‍ കുറച്ച് കുട്ടികള്‍ക്ക് കൂടി പ്രവേശം ലഭിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്ളസ് വണ്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നു. ഇത്തവണ അത്തരമൊരു സീറ്റ്വര്‍ധനക്ക് സാധ്യതയില്ല. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളില്‍ വിജയിച്ച കുട്ടികളും പൊതുവിദ്യാലയങ്ങളില്‍ പ്ളസ് വണ്‍ പ്രവേശത്തിന് എത്തുന്നതോടെ കേരള സിലബസില്‍ പഠിച്ച കൂടുതല്‍ കുട്ടികള്‍ക്ക് അര്‍ഹത ഇല്ലാതാവും. പരീക്ഷക്ക് കിട്ടിയ ഗ്രേഡ് അനുസരിച്ചാണ് കുട്ടികള്‍ക്ക് ഇഷ്ടമുള്ള സ്കൂള്‍ കിട്ടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.