ചവറ: ദിവസങ്ങളായി കുടിവെള്ളം കിട്ടാതായതോടെ വെള്ളവുമായി പോയ വാഹനം സ്ത്രീകള്‍ തടഞ്ഞു. ഇതിനത്തെുടര്‍ന്ന് ചവറ എസ്.ഐ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സ്ത്രീകള്‍ റോഡ് ഉപരോധിച്ചു. പന്മന കൊട്ടാരത്തുംകടവില്‍ ചൊവ്വാഴ്ച വൈകീട്ട് 6.30 ഓടെയാണ് പ്രതിഷേധം. ചിറ്റൂര്‍ ഭാഗത്ത് വെള്ളവുമായി വന്ന ടാങ്കറാണ് പൊന്മന നിവാസികള്‍ തടഞ്ഞത്. പൊന്മനയുടെ ഉള്‍ഭാഗങ്ങളിലുള്ളവര്‍ക്ക് വെള്ളം നല്‍കണമെന്നാവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്. സംഭവമറിഞ്ഞ് ചവറ പൊലീസത്തെിയാണ് പ്രശ്നം പരിഹരിച്ചത്. എന്നാല്‍, പ്രതിഷേധിച്ച സ്ത്രീകളെ അസഭ്യം പറഞ്ഞ ശേഷമാണ് വെള്ളം നല്‍കിയതെന്ന ആരോപണവുമായി സ്ത്രീകള്‍ സംഘടിച്ചതോടെ പ്രതിഷേധം ഉപരോധമാവുകയായിരുന്നു. ജനപ്രതിനിധികള്‍ ഇടപെട്ട് പ്രശ്നപരിഹാരത്തിന് ശ്രമിച്ചെങ്കിലും എസ്.ഐ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കാലിക്കുടങ്ങളുമായി പ്രതിഷേധം തുടര്‍ന്നു. എസ്.ഐക്കെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാമെന്ന മുന്നറിയിപ്പോടെയാണ് സ്ത്രീകള്‍ രാത്രിയോടെ പ്രതിഷേധം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.