എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കഞ്ചാവ് വില്‍പനക്കാര്‍ പിടിയില്‍

കൊല്ലം: എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച കഞ്ചാവ് വില്‍പന സംഘത്തിലെ രണ്ട് യുവാക്കള്‍ പിടിയിലായി. കിളികൊല്ലൂര്‍ കൊച്ചുകുളം വിപിന്‍ നിവാസില്‍ ബി. വിപിന്‍ (19), വടക്കേവിള സിമിയ മന്‍സിലില്‍ ജെ. ജിയാസ് (19) എന്നിവരെയാണ് 40 പൊതി കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. ഇരവിപുരം കാവല്‍പ്പുര റെയില്‍വേ ഗേറ്റിന് സമീപം കഞ്ചാവ് ചെറുപൊതികളിലാക്കി കച്ചവടം ചെയ്ത ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്ന സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അജിഷ് മധു, ഷാജി എന്നിവരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ സാഹസികമായി പിടികൂടുകയായിരുന്നു. പരിക്കേറ്റ അജീഷിനെയും മധുവിനെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരവിപുരം പൊലീസും സ്ഥലത്തത്തെിയിരുന്നു. എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് ആന്‍ഡ് ആന്‍റി നര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് സംഘത്തിന്‍െറ നേതൃത്വത്തിലായിരുന്നു പരിശോധന. ഇവര്‍ മുമ്പും കഞ്ചാവ് കേസില്‍ പിടിയിലായിട്ടുണ്ട്. കോടതിയില്‍നിന്ന് ജാമ്യത്തിലിറങ്ങിയ ഇവര്‍ വീണ്ടും കഞ്ചാവ് ലോബികളുമായി ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കഞ്ചാവ് വില്‍പന നടത്തിവരുകയായിരുന്നു. അസി. എക്സൈസ് കമീഷണര്‍ ജി. രാധാകൃഷ്ണപിള്ളയുടെ നിര്‍ദേശാനുസരണം എക്സൈസ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ സി. സുനു, പ്രിവന്‍റിവ് ഓഫിസര്‍ വിനോദ് ആര്‍.ജി, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഷാജി, അജിഷ്മധു, അജികുമാര്‍, സുനില്‍, ശ്രീകുമാര്‍, ജ്യോതി, ബിജോയി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങിയ ലഹരി ഉല്‍പന്നങ്ങളെകുറിച്ച് വിവരം ലഭിക്കുന്നവര്‍ക്ക് അറിയിക്കാം. എക്സൈസ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍: 9400069339. എക്സൈസ് ഇന്‍സ്പെക്ടര്‍: 9400069440.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.