ബാലരാമപുരം: പഞ്ചായത്ത് പണം അടച്ച് അഞ്ച് മാസം കഴിഞ്ഞിട്ടും ബാലരാമപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മരുന്ന് എത്തിയില്ല. പദ്ധതിവിഹിതത്തില്‍നിന്ന് മൂന്ന് ലക്ഷം രൂപയാണ് സര്‍ക്കാറിന്‍െറ കാരുണ്യ ഫാര്‍മസിക്ക് പഞ്ചായത്ത് നല്‍കിയത്. പാലിയേറ്റിവ് കെയറിന് ഒന്നര ലക്ഷം രൂപയും ജനറല്‍ മെഡിസിനുമായിട്ടാണ് തുക നല്‍കിയത്. 2015 നവംബറിലാണ് പണം അടച്ചത്. ദിനംപ്രതി 300ലേറെ ഒ.പി വരുന്ന പ്രാഥമികാരോഗ്യകേന്ദ്രത്തില്‍നിന്ന് മരുന്ന് ലഭ്യമല്ലാതായതോടെ രോഗികള്‍ ബുദ്ധിമുട്ടുകയാണ്. നിര്‍ധനരായ രോഗികള്‍ക്ക് മരുന്നിനായുള്ള ഏക ആശ്രയം നഷ്ടപ്പെട്ടത് പ്രതിഷേധത്തിനും കാരണമാകുന്നു. അവശ്യ മരുന്നുകള്‍ പുറത്തുനിന്ന് വാങ്ങുന്നതിന് കുറിപ്പ് നല്‍കുകയാണ്. മാസങ്ങളായി തുടരുന്ന ദുരവസ്ഥക്ക് അടിയന്തരപരിഹാരം കാണണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍.എസ്. വസന്തകുമാരി പറഞ്ഞു. പണം നല്‍കിയിട്ടും മരുന്ന് നല്‍കാത്തത് പഞ്ചായത്ത് അംഗങ്ങളിലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അടച്ച തുകക്ക് മരുന്ന് നല്‍കാത്തപക്ഷം പ്രതിഷേധം സംഘടിപ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണ് പഞ്ചായത്ത് അംഗങ്ങള്‍. കിടത്തിചികിത്സയോടെ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലാണ് ഈ അവസ്ഥ. അടുത്തിടെ കോടികള്‍ മുടക്കി പുതിയ കെട്ടിടം നിര്‍മിച്ച് വികസനപാതയിലേക്ക് കുതിക്കുമ്പോഴാണ് മരുന്നില്ളെന്ന കാരണത്താല്‍ ആശുപത്രിയുടെ നിലവാരം തകര്‍ക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.