ഓയൂര്‍: വെളിയം പഞ്ചായത്തിലെ ഓടനാവട്ടം അയണിക്കോട് കോളനിയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ളെന്ന് ആക്ഷേപം. 300ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കോളനിയില്‍ ജലം എത്തിക്കുന്നതിനും മറ്റുമായി ലക്ഷക്കണക്കിന് രൂപ ഓരോ വര്‍ഷവും നീക്കിവെക്കുന്നുണ്ടെങ്കിലും ഇത് മാറ്റി ചെലവഴിക്കുകയാണെന്നാണ് ആക്ഷേപം. പൊതുകിണറുകളിലും കുഴല്‍കിണറുകളിലും ജലം ഇല്ലാതായതോടെ കോളനിക്കാര്‍ ദൂരെയുള്ള തോടിനെയാണ് ആശ്രയിക്കുന്നത്. നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ല. വാഹനങ്ങളില്‍ ടാങ്കുകള്‍ വഴി ജലം കോളനിയില്‍ എത്തിക്കുമെന്ന് അറിയിച്ചെങ്കിലും അതുണ്ടായില്ല. വോട്ട് അഭ്യര്‍ഥിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ കയറിയിറങ്ങുന്നുണ്ടെങ്കിലും ഇവരുടെ ആവശ്യം പരിഗണിക്കാന്‍ തയാറാകുന്നില്ളെന്ന പരാതിയാണുള്ളത്. ജപ്പാന്‍ കുടിവെള്ള പദ്ധതി വഴി പൈപ്പ് ലൈനുകള്‍ ഇവിടെ എത്തുന്നുണ്ടെങ്കിലും ജലം ലഭിക്കുന്നില്ല. ഉയര്‍ന്ന പ്രദേശമായതിനാലാണ് വെള്ളം എത്താത്തതത്രെ. അതേ സമയംതന്നെ പ്രദേശത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ജപ്പാന്‍ കുടിവെള്ള പൈപ്പുകള്‍ വഴി ജലം പൊട്ടി പാഴാകുന്നുണ്ട്. വെളിയം പരുത്തിയറയിലാണ് വലിയ തോതില്‍ ജലം പാഴാകുന്നത്. സമീപത്തെ പാറമടകളിലെ സ്ഫോടക വസ്തുക്കള്‍ കലര്‍ന്ന വെള്ളമാണ് ഇവിടെ വാഹനങ്ങളില്‍ ജലമാഫിയകള്‍ വിലയ്ക്ക് നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.