വീട്ടുകാരെ പറ്റിക്കാന്‍ കിണറ്റില്‍ ഇറങ്ങിയ യുവാവ് പൊല്ലാപ്പിലായി

കൊല്ലം: വീട്ടുകാരെ പറ്റിക്കാന്‍ യുവാവ് കിണറ്റിലിറങ്ങിയത് നാട്ടുകാര്‍ക്കും അഗ്നിശമസേനക്കും പണിയായി. ചൊവ്വാഴ്ച വൈകീട്ട് 4.30 ഓടെ കടവൂര്‍ പള്ളിവേട്ടച്ചിറയിലാണ് സംഭവം. മുള്ളിയില്‍ പുത്തന്‍വീട്ടിലെ കിണറ്റില്‍ ബാബുരാജനാണ് (45) ഇറങ്ങിയത്. 40 അടി താഴ്ചയിലിറങ്ങിയ ശേഷം തിരിച്ചുകയറാനാവാതെ അകപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ പ്രദേശവാസികളായ മൂന്നുപേര്‍ ഇയാളെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി. എന്നാല്‍, ആര്‍ക്കും തിരികെ കയറാനായില്ല. ഒടുവില്‍ കടപ്പാക്കടയില്‍നിന്നത്തെിയ അഗ്നിശമന സേനയാണ് ഇവരെ രക്ഷപ്പെടുത്തിയത്. അവശനിലയിലായ ബാബുരാജനെയും രക്ഷിക്കാനിറങ്ങിയ കൂട്ടത്തിലെ ലാലുവിനെയും വടത്തില്‍ കെട്ടിയാണ് പുറത്തത്തെിച്ചത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.