അഞ്ചല്‍: പുനലൂര്‍ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. എ. യൂനുസ്കുഞ്ഞിന്‍െറ പ്രചാരണപരിപാടികളുടെ ഭാഗമായി നടന്ന മണ്ഡലം കണ്‍വന്‍ഷനില്‍ ഡി.സി.സി പ്രസിഡന്‍റും സെക്രട്ടറിയും തമ്മില്‍ വാക്കേറ്റം. സംഭവത്തെ തുടര്‍ന്ന് ഡി.സി.സി സെക്രട്ടറിയും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും യോഗം ബഹിഷ്കരിച്ചു. ഞായറാഴ്ച വൈകീട്ട് ഏഴോടെ ഇടയം ശ്രീനാരായണ ഹാളില്‍നടന്ന അറയ്ക്കല്‍ മണ്ഡലം കണ്‍വെന്‍ഷന്‍ വേദിയിലാണ് നാടകീയ സംഭവം അരങ്ങേറിയത്. യോഗത്തിന്‍െറ ഉദ്ഘാടകനായത്തെിയ ഡി.സി.സി പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷും ഡി.സി.സി സെക്രട്ടറി കെട്ടിടത്തില്‍ സുലൈമാനും തമ്മിലാണ് വാക്കേറ്റമുണ്ടായത്. അധ്യക്ഷ പ്രസംഗം തുങ്ങിയപ്പോള്‍തന്നെ പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നു. ഈ സമയം വേദിയിലേക്ക് കടന്നുവന്ന കൊടിക്കുന്നിലിനോട് കെട്ടിടത്തില്‍ സുലൈമാനെ യോഗത്തില്‍നിന്ന് ഒഴിവാക്കണമെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സംഭവത്തെ കുറിച്ച് സുലൈമാനോട് സംസാരിച്ചുകൊണ്ടിരിക്കെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരായി പ്രവര്‍ത്തനം നടത്തിയെന്ന ആരോപണമാണ് യോഗത്തില്‍ സുലൈമാനെതിരെയുണ്ടായത്. ഡി.സി.സി ഭാരവാഹികള്‍ തമ്മില്‍നടന്ന വാക്കേറ്റം കൈയാങ്കളിയുടെ വക്കിലത്തെിയതോടെ യോഗാധ്യക്ഷനും മറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്നാണ് ഇരുവരേയും പിന്തിരിപ്പിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് സുലൈമാനും 15ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും യോഗം ബഹിഷ്കരിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി എ. യൂനുസ്കുഞ്ഞും കെ.പി.സി.സി സെക്രട്ടറി ചാമക്കാല ജ്യോതികുമാറും സ്ഥലത്തത്തെിയപ്പോഴേക്കും സംഭവം കഴിഞ്ഞിരുന്നു. തുടര്‍ന്ന് നടന്ന യോഗം 8.30ഓടെ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.