കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ടൗണിന് നടുവിലെ സര്‍ക്കാര്‍ ഭൂമി പ്ളാസ്റ്റിക് മാലിന്യംതള്ളല്‍ കേന്ദ്രമായി മാറി. ഗാന്ധിജയന്തി ദിനത്തില്‍ സമീപത്തെ യു.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ പ്രദേശം ശുചീകരിച്ച് കഴിഞ്ഞാല്‍ അടുത്ത ഗാന്ധിജയന്തി എത്തണം ഇവിടം വൃത്തിയാക്കാന്‍. കെ.എസ്.അര്‍.ടി.സി ജങ്ഷന് സമീപത്തായി ഗവ.യു.പി സ്കൂളിനു മുന്നിലെ റവന്യൂ ഭൂമിയെന്ന് പഞ്ചായത്തും തങ്ങളുടെ ഭൂമിയെന്ന് വനം വകുപ്പും അവകാശപ്പെടുന്ന ഭൂമിയിലാണ് മാലിന്യംതള്ളല്‍. ഗവ. യു.പി സ്കൂള്‍ മതിലില്‍നിന്ന് അഞ്ചു മീറ്റര്‍ പോലും അകലത്തല്ല ഈ മാലിന്യംതള്ളലെന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. പൊലീസ് സ്റ്റേഷനും സാമൂഹികാരോഗ്യകേന്ദ്രവും ഈ മതില്‍ക്കെട്ടിനപ്പുറത്താണ്. ദിനേന ഇതുവഴി കടന്നുപോകുന്ന ആരോഗ്യവകുപ്പ് ജീവനക്കാര്‍ അടക്കമുള്ള അധികൃതര്‍ ടൗണിന് നടുവിലെ പ്ളാസ്റ്റിക് മാലിന്യക്കൂമ്പാരം കണ്ടിട്ടും കണ്ടില്ളെന്നു നടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.