പത്തനാപുരം: കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറും കണ്ടക്ടറും തമ്മിലടിച്ചു. യാത്രക്കാര്‍ പെരുവഴിയിലായി. ബസ് വഴിയില്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ മുങ്ങി. പുനലൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ സഹ്യസീമ റൂട്ടിലോടുന്ന ബസിലെ ജീവനക്കാരായ അഞ്ചല്‍ സ്വദേശിയായ അനില്‍കുമാറും കോട്ടവട്ടം സ്വദേശിയായ പി.പി. ഷാജിയും തമ്മിലാണ് ഡ്യൂട്ടിക്കിടെ ഏറ്റുമുട്ടിയത്. ചെരിപ്പിട്ടകാവിനും സഹ്യസീമക്കും മധ്യേ രാവിലെ 10.50 ഓടെയാണ് സംഭവം. തുടര്‍ന്ന് സഹ്യസീമയിലേക്കുള്ള മറ്റ് സര്‍വിസുകളും മുടങ്ങി. 9.45ന് പുനലൂര്‍ ഡിപ്പോയില്‍നിന്ന് പുറപ്പെട്ട ബസില്‍ അലിമുക്കില്‍നിന്ന് ഹോമിയോ മരുന്നുകള്‍ കൊടുത്തുവിടാറുണ്ട്. ഇത്തരത്തില്‍ കൊടുത്തുവിട്ട മരുന്ന് എവിടെയാണിറക്കേണ്ടതെന്ന് ഡ്രൈവര്‍ പലയിടങ്ങളിലും ബസ് നിര്‍ത്തി അന്വേഷിച്ചു. ഇത് കണ്ടക്ടറെ ചൊടിപ്പിച്ചു. തുടര്‍ന്നുണ്ടായ വാക്കേറ്റം കൈയാങ്കളിയിലത്തെുകയായിരുന്നു. ശേഷം, ബസ് ഉപേക്ഷിച്ച് ഡ്രൈവര്‍ ചെരിപ്പിട്ടകാവിലത്തെുകയും അടുത്ത വാഹനത്തില്‍ കയറി പുനലൂരിലേക്ക് പോകുകയും ചെയ്തു. ഇതോടെ യാത്രക്കാര്‍ പെരുവഴിയിലുമായി. കണ്ടക്ടറും ബസ് ഉപേക്ഷിച്ച് പുനലൂരത്തെി. ഇരുവരും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് പുനലൂര്‍നിന്ന് ജീവനക്കാരത്തെിയാണ് ബസ് ഡിപ്പോയിലത്തെിച്ചത്. ഇരുവരെയും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.