റോഡരികില്‍ മാലിന്യം കത്തിക്കല്‍ പതിവാകുന്നു

വര്‍ക്കല: നഗരത്തിലെ മാലിന്യനീക്കം നിലച്ചതോടെ വര്‍ക്കല വിഷപ്പുകയില്‍ മുങ്ങി ശ്വാസം മുട്ടുന്നു. ദൈനംദിനം റോഡരികില്‍ കൂമ്പാരമാകുന്ന പ്ളാസ്റ്റിക് ഉള്‍പ്പെടെ മാലിന്യം കത്തിക്കുകയാണ്. നഗരം വിഷപ്പുകയില്‍ വീര്‍പ്പുമുട്ടുകയാണ്. മൈതാനം നഗരമധ്യത്തിലെ പാര്‍ക്കിന്‍െറ കിഴക്കുവശം, പൊലീസ് സ്റ്റേഷന്‍െറ നാല് ദിക്കിലും ഇടവയിലേക്കുള്ള റോഡില്‍ റെയില്‍വേ ഗേറ്റിന് മുന്നില്‍ കെ.എസ്.ഇ.ബി ഓഫിസിന് എതിര്‍വശം, ടെമ്പ്ള്‍ റോഡില്‍ ഐ.ഒ.ബിക്ക് എതിര്‍വശം, റൗണ്ട് എബൗട്ട് പരിസരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മാലിന്യം എല്ലാ ദിവസവും വന്‍തോതിലാണ് കുമിഞ്ഞുകൂടുന്നത്. ഷോപ്പിങ് കോംപ്ളക്സുകള്‍, നഗരത്തിലെ ഫ്ളാറ്റുകള്‍, ഹോട്ടലുകള്‍, സ്റ്റേഷനറി കടകള്‍ തുടങ്ങിയവയില്‍നിന്ന് മാലിന്യം പ്ളാസ്റ്റിക് ബാഗുകളിലും ചാക്കുകളിലും കെട്ടിക്കൊണ്ടുവന്നാണ് റോഡരികില്‍ നിക്ഷേപിക്കുന്നത്. പ്ളാസ്റ്റിക് മാലിന്യം ഉള്‍പ്പെടെയുള്ളവ രാവിലെ പത്തോടെ അവിടവിടത്തെന്നെയിട്ട് കത്തിക്കും. വിഷപ്പുക പതിവായി ശ്വസിക്കുന്നതുമൂലം നഗരത്തിലെ കച്ചവടക്കാരും സ്ഥാപനത്തിലെ ജീവനക്കാരും നാട്ടുകാരും വഴിയാത്രക്കാരുമൊക്കെ ദുരിതത്തിലാണ്. സമീപവാസികളില്‍ ശ്വാസം മുട്ടലും ഛര്‍ദിയും ഉള്‍പ്പെടെ രോഗലക്ഷണങ്ങളും പ്രകടമായിട്ടുണ്ട്. നഗരസഭയുടെ മാലിന്യ സംസ്കരണ പ്ളാന്‍റ് അന്യാധീനപ്പെട്ട നിലയിലായതാണ് ദു$സ്ഥിതിക്ക് കാരണം. ഈ സ്ഥിതി തുടരുകയാണെങ്കില്‍ നാട്ടുകാരും കച്ചവടക്കാരും സംഘടിച്ച് തെരുവിലിറങ്ങുമെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.