കരീപ്രയില്‍ നെല്ല് സംഭരണം വര്‍ധിച്ചു

ഓയൂര്‍: ജില്ലയില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷി നടത്തുന്ന കരീപ്രയില്‍നിന്ന് ഇത്തവണ 100 ടണ്‍ നെല്ല് സപൈ്ളകോ സംഭരിച്ചു. 40 ടണ്‍ നെല്ലാണ് ഇത്തവണ അധികം സംഭരിച്ചത്. കഴിഞ്ഞവര്‍ഷം 60 ടണ്ണില്‍ താഴെ മാത്രമേ സംഭരിച്ചിരുന്നുള്ളൂ. കെ.ഐ.പി കനാലിലൂടെ വേനല്‍ക്കാലത്ത് ജലം ലഭിച്ചതിനാലാണ് കൃത്യസമയത്ത് കൊയ്ത്ത് നടക്കാന്‍ സാധിച്ചതെന്ന് കര്‍ഷകര്‍ പറഞ്ഞു. തളവൂര്‍ക്കോണം, മടന്തകോട്, കുന്നുവെട്ടം, വാക്കനാട്, കാരയ്ക്കല്‍, കരീപ്ര എന്നിവിടങ്ങളിലായി 150 കര്‍ഷകര്‍ ചേര്‍ന്ന് 110 ഹെക്ടറിലാണ് നെല്‍കൃഷി ചെയ്തത്. വാഴ 150 ഹെക്ടറിലും മരച്ചീനി 100 ഹെക്ടറിലും പച്ചക്കറി 20 ഹെക്ടറിലുമാണ് കൃഷി നടന്നത്. തൊഴിലാളികളെ കിട്ടാത്തതിനെ തുടര്‍ന്ന് പണം മുടക്കി ജില്ലാ പഞ്ചായത്തിന്‍െറ യന്ത്രങ്ങള്‍ വാടകക്ക് എടുത്തായിരുന്നു കൊയ്ത്ത്. കഴിഞ്ഞ തവണ നെല്‍കൃഷി നടന്നതില്‍ ഭൂരിഭാഗവും വേനലില്‍ കരിഞ്ഞുണങ്ങിയിരുന്നു. കെ.ഐ.പി കനാല്‍ വഴി ജലം ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നിത്. പ്രകൃതിക്ഷോഭത്തില്‍ കൃഷി നശിച്ച കര്‍ഷകരില്‍ ചിലര്‍ക്ക് സര്‍ക്കാറില്‍നിന്ന് ആനുകൂല്യം ഇതുവരെയും ലഭിച്ചിട്ടില്ളെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. സമീപ പഞ്ചായത്തായ വെളിയത്ത് 50 ഹെക്ടറിലാണ് നെല്‍കൃഷി. ഈ മേഖലയിലും കെ.ഐ.പി കനാല്‍ വഴി ജലം ലഭിച്ചതിനെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല. എന്നാല്‍, കനാല്‍വഴി ജലം എത്താത്ത മേഖലയില്‍ ഹെക്ടര്‍ കണക്കിന് വാഴകൃഷി നശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.