വെടിക്കെട്ടപകടം: സര്‍ക്കാര്‍ സേവനങ്ങള്‍ തിട്ടപ്പെടുത്താന്‍ പ്രത്യേക സംഘം

കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിനുപുറമെ ലഭിക്കേണ്ട മറ്റ് സേവനങ്ങളും ആനുകൂല്യങ്ങളും തിട്ടപ്പെടുത്താന്‍ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലെ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായി കലക്ടര്‍ എ. ഷൈനമോള്‍ അറിയിച്ചു. എല്‍.എ (എന്‍.എച്ച്.എ.ഐ) ഡെപ്യൂട്ടി കലക്ടര്‍ വിജയകുമാറിന്‍െറ നേതൃത്വത്തില്‍ വില്ളേജ് ഓഫിസര്‍മാരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും ഒന്നിലധികം സംഘങ്ങള്‍ അപകടത്തില്‍പെട്ടവരുടെ വീടുകളില്‍ നേരിട്ടത്തെി വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങി. മയ്യനാട്, ഇരവിപുരം വില്ളേജുകളിലെ വീടുകളാണ് സംഘം തിങ്കളാഴ്ച സന്ദര്‍ശിച്ചത്. പ്രത്യേക ഉദ്യോഗസ്ഥസംഘം അഞ്ച് ദിവസത്തിനുള്ളില്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ഓരോ കുടുംബത്തിന്‍െറയും വിവിധ ആവശ്യങ്ങള്‍ മനസ്സിലാക്കി പരിഹരിക്കാനാവുന്ന പ്രശ്നങ്ങള്‍ക്ക് സത്വരനടപടി സ്വീകരിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. മരിച്ചവരില്‍ ചിലരുടെ വീടുകള്‍ കലക്ടര്‍ നേരിട്ട് സന്ദര്‍ശിച്ചിരുന്നു. ഓരോ കുടുംബത്തിന്‍െറയും ആരോഗ്യപ്രശ്നങ്ങള്‍, വിവിധ വകുപ്പുകളില്‍നിന്ന് ലഭിക്കാനുള്ള വിവിധ സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍ കാര്‍ഡ്, വരുമാന മാര്‍ഗങ്ങള്‍, സാമ്പത്തിക ബാധ്യതകള്‍, കുട്ടികളുടെ വിദ്യാഭ്യാസകാര്യം തുടങ്ങിയവയുടെ വിശദമായ റിപ്പോര്‍ട്ട് ഉദ്യോഗസ്ഥസംഘം സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടത്തിന് പരിഹരിക്കാനാകുന്ന പ്രശ്നങ്ങള്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരമുണ്ടാക്കും. ബാക്കിയുള്ളവ സര്‍ക്കാറിന് റിപ്പോര്‍ട്ട് ചെയ്ത് ആവശ്യമായ സഹായം സര്‍ക്കാറില്‍നിന്ന് വാങ്ങിക്കൊടുക്കാന്‍ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.