ആയൂര്‍: വെളിനല്ലൂര്‍ പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. ഇത്തിക്കരയാറ്റിലെ ഇടവറ്റി നീരൊഴുക്ക് നിലച്ച സ്ഥിതിയിലായതോടെ തീരപ്രദേശങ്ങളില്‍ അടക്കം കിണറുകളിലും ജലവിതാനം കുത്തനെ താഴ്ന്നു. ഇത്തിക്കരയാറ്റില്‍ വെളിനല്ലൂര്‍ ക്ഷേത്രനടയിലെ തടയണ പുനര്‍നിര്‍മിക്കണമെന്നും പുതിയ തടയണകള്‍ പ്രാവര്‍ത്തികമാക്കണമെന്നും ആവശ്യങ്ങള്‍ ഉയര്‍ന്നെങ്കിലും ഒന്നും എങ്ങുമത്തെിയില്ല. തൊഴിലുറപ്പ് പദ്ധതി ഫണ്ട് വകയിരുത്തി പുഴകളില്‍ താല്‍ക്കാലിക തടയണകള്‍ നിര്‍മിച്ച് ഒഴുക്ക് തടഞ്ഞുനിര്‍ത്താമെന്നും ഇതുവഴി കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുമെന്നും നേരത്തേ നിര്‍ദേശങ്ങള്‍ ഉയര്‍ന്നിരുന്നു. പ്ളാസ്റ്റിക് ചാക്കുകളില്‍ മണ്ണുനിറച്ച് ആറിന് കുറുകെ അക്കരെയിക്കരെ മുട്ടിച്ച് തടയണ പ്രാവര്‍ത്തികമാക്കാം എന്ന ആശയമാണ് മുന്നോട്ടുവെച്ചിരുന്നത്. എന്നാല്‍, എല്ലാം ജലരേഖയാകുകയായിരുന്നു. വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രനടയില്‍ ഇത്തിക്കരയാറിന് കുറുകെ 1991ല്‍ മൈനര്‍ ഇറിഗേഷന്‍െറ നേതൃത്വത്തിലാണ് ലക്ഷങ്ങള്‍ മുടക്കി തടയണ നിര്‍മിച്ചത്. തടയണ വേണ്ട സ്ഥലം നിശ്ചയിച്ചതിലും നിര്‍മാണത്തിലും അന്നുതന്നെ അപാകത ചൂണ്ടിക്കാട്ടിയിരുന്നു. വര്‍ഷകാലത്ത് കുത്തൊഴുക്ക് വരുന്നിടത്തും പാറക്കെട്ടിന് മുകളിലും തടയണ നിര്‍മിക്കരുതെന്നും 20 മീറ്റര്‍ താഴ്ഭാഗത്ത് തടയണ നിര്‍മിക്കണമെന്നും ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും അവഗണിക്കുകയായിരുന്നു. ഇത്തിക്കരയാറിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ശ്രീരാമസ്വാമിക്ഷേത്രം മതില്‍ കല്‍ക്കെട്ടുകള്‍ക്ക് ബലക്ഷയം ഉണ്ടായതിനത്തെുടര്‍ന്ന് ക്ഷേത്രത്തിന്‍െറ നിലനില്‍പ്പിനുതന്നെ ഭീഷണിയായതിനത്തെുടര്‍ന്നുമാണ് തടയണ നിര്‍മിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.