പത്തനാപുരം: സംസ്ഥാനത്ത് അഞ്ചുവര്‍ഷക്കാലം വികസനത്തകര്‍ച്ചയായിരുന്നെന്നും ഇനി വേണ്ടത് വികസനതുടര്‍ച്ചയാണെന്നും സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. പത്തനാപുരത്ത് നടന്ന എല്‍.ഡി.എഫ് നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഇടതുപക്ഷം മാത്രമേ തയാറാകൂ. അഴിമതി കൈമുതലാക്കിയ മുഖ്യമന്ത്രിയാണ് സംസ്ഥാനം ഭരിച്ചിരുന്നത്. കണ്ണൂര്‍ വിമാനത്താവളവും വിഴിഞ്ഞം തുറമുഖവുമെല്ലാം ഇടതുപക്ഷത്തിന്‍െറ പദ്ധതികളായിരുന്നു. മൂന്നാംമുന്നണി അധികാരത്തിലത്തെുമെന്നത് സ്വപ്നം മാത്രമാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ബി. അജയകുമാര്‍ അധ്യക്ഷതവഹിച്ചു. കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തി. ക്രൈസ്തവസഭകള്‍ പോലും ഇത്തവണ ഉമ്മന്‍ ചാണ്ടിയെ സഹായിക്കില്ളെന്നും അഞ്ച് വര്‍ഷക്കാലം യു.ഡി.എഫ് ഭരിച്ച് നശിപ്പിച്ചെന്നും പിള്ള പറഞ്ഞു. യോഗത്തില്‍ കെ.എന്‍. ബാലഗോപാല്‍ എം.പി, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.ബി. ഗണേഷ്കുമാര്‍, കെ. രാജഗോപാല്‍, എന്‍. ജഗദീശന്‍, എച്ച്. രാജീവന്‍, അഡ്വ. എസ്. വേണുഗോപാല്‍, ജിയാസുദ്ദീന്‍, കെ. വാസുദേവന്‍, ആലപ്പി അഷ്റഫ്, നജീബ് മുഹമ്മദ്, നെടുവന്നൂര്‍ സുനില്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.