റോളര്‍ സ്കേറ്റിങ് പരിശീലനം ആസ്വദിച്ച് കുരുന്നുകള്‍

കാവനാട്: കാലുകളില്‍ ചക്രങ്ങളുമായി നടന്നും തെന്നിനീങ്ങിയും കുരുന്നുതാരങ്ങള്‍. പടിഞ്ഞാറേകൊല്ലം കുരീപ്പുഴ മതേതര വായനശാലയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന റോളര്‍ സ്കേറ്റിങ് പരിശീലനത്തില്‍ കുട്ടികള്‍ തങ്ങളുടെ അവധിക്കാലം ആഘോഷമാക്കുകയാണ്. വായനശാലക്കുമുന്നില്‍ നടക്കുന്ന പരിശീലനത്തില്‍ മൂന്നുവയസ്സ് മുതലുള്ള കുട്ടികള്‍ പങ്കെടുക്കുന്നു. വേനലവധിക്കാലം മുഴുവന്‍ നടക്കുന്ന പരിശീലനപരിപാടി അവധിക്കുശേഷവും ഞായറാഴ്ചകളിലും തുടരും. ദിവസവും രാവിലെ ആറുമുതല്‍ എട്ടുവരെയും വൈകീട്ട് നാലുമുതല്‍ ആറുവരെയുമാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ക്ക് ഇനിയും പ്രവേശം നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. ജില്ലാ റോളര്‍സ്കേറ്റിങ് താരം രാജേഷിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന പരിശീലനത്തിന് വായനശാല പ്രസിഡന്‍റ് ഐ.എ. സലിം, ജനറല്‍ സെക്രട്ടറി അജിത് കുരീപ്പുഴ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.