കൊല്ലം: കൊല്ലം താലൂക്കില്‍ മേവറം, ഡീസന്‍റ്മുക്ക്, അയത്തില്‍ രാം നമ്പര്‍ ജങ്ഷന്‍, മുഖത്തല, കണ്ണനല്ലൂര്‍ എന്നീ സ്ഥലങ്ങളില്‍ നടത്തിയ പൊതുവിപണി പരിശോധനയില്‍ വിലവിവരപ്പട്ടികപ്രദര്‍ശിപ്പിക്കാത്ത പതിനഞ്ച് വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. നാല് ഹോട്ടലുകള്‍ക്കെതിരെയും എട്ട് പച്ചക്കറി കടകള്‍ക്കെതിരെയും മൂന്ന് പലചരക്ക് വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെയുമാണ് കേസെടുത്തത്. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് താലൂക്ക് സപൈ്ള ഓഫിസര്‍ വി.കെ. തോമസ് അറിയിച്ചു. പരിശോധനയില്‍ റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ ജി.എസ്. ഗോപകുമാര്‍, പി.എസ്. റെജി, എസ്. സുജ, ബി. ഓമനക്കുട്ടന്‍, എസ്. മുരഹരക്കുറുപ്പ്, ജി.ബി. ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.