കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തിലെ മേടവിഷു മഹോത്സവത്തിന് കുറ്റമറ്റരീതിയില്‍ സുരക്ഷാ സന്നാഹമൊരുക്കി കുളത്തൂപ്പുഴ പൊലീസ്. സി.ഐ അജയകുമാറിന്‍െറ മേല്‍നോട്ടത്തില്‍ വന്‍ പൊലീസ് സംഘത്തെയാണ് ക്ഷേത്രപരിസരത്തും കുളത്തൂപ്പുഴയിലും സജ്ജീകരിച്ചത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സേനാംഗങ്ങളെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്. മൂന്ന് സി.ഐമാരുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കുന്നത്. കുളത്തൂപ്പുഴ, അഞ്ചല്‍, തെന്മല സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെയും വനിതാ പൊലീസുകാരെയും പുറമെനിന്ന് അറുപതോളം അംഗങ്ങളെയും കെ.എ.പിയില്‍നിന്ന് 15 സേനാംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ നാല് യൂനിറ്റ് പട്രോളിങ് സംഘങ്ങളെയും മഫ്തി പൊലീസിനെയും പ്രദേശത്ത് നിയോഗിച്ചതായി കുളത്തൂപ്പുഴ സി.ഐ അറിയിച്ചു. ഫയര്‍ഫോഴ്സിന്‍െറയും എലിഫന്‍റ് സ്ക്വാഡിന്‍െറയും സഹായം തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.