പുനലൂര്‍: റീഹാബിലിറ്റേഷന്‍ പ്ളാന്‍േറഷനില്‍ റബര്‍ തൈ നടുന്നത് നിര്‍ത്തിവെച്ചതിനെതിരെ തൊഴിലാളികള്‍ ആര്‍.പി.എല്‍ ഹെഡ് ഓഫിസ് ഉപരോധിച്ച് മാനേജിങ് ഡയറക്ടറെ അഞ്ചുമണിക്കൂറോളം തടഞ്ഞുവെച്ചു. എ.ഐ.ടി.യു.സിയുടെ നേതൃത്വത്തില്‍ അമ്പതോളം തമിഴ് തൊഴിലാളികള്‍ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് പുനലൂരിലെ ഹെഡ് ഓഫിസിലത്തെി സമരം നടത്തിയത്. ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികളെ പുനരധിവസിപ്പിച്ച ആര്‍.പി.എല്ലില്‍ ഇനി റബര്‍തൈ നടേണ്ടതില്ലന്ന് മാര്‍ച്ച് 14ന് കൂടിയ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു. കൂവക്കാട് എസ്റ്റേറ്റില്‍ റബര്‍ വെട്ടിയൊഴിഞ്ഞ 250ഓളം ഏക്കര്‍ സ്ഥലത്തെ തൈ നടീലാണ് ഡയറക്ടര്‍ ബോര്‍ഡ് വേണ്ടെന്നുവെച്ചത്. ആവര്‍ത്തനകൃഷിക്ക് ആവശ്യമായ കാല്‍ ലക്ഷത്തോളം റബര്‍ തൈകള്‍ ആര്‍.പി.എല്ലിന്‍െറ നഴ്സറികളില്‍ നട്ടുവളര്‍ത്തി. തൈ നടാനായി കുഴിയെടുത്തിരുന്നു. റബറിന്‍െറ വിലക്കുറവ് പറഞ്ഞാണ് പുതിയ തൈകള്‍ നടേണ്ടതില്ളെന്ന് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചത്. എന്നാല്‍, ഈ തീരുമാനം ആര്‍.പി.എല്ലിലെ 1500ഓളം തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് സമരക്കാര്‍ പറയുന്നത്. സ്ത്രീകളടങ്ങുന്ന തൊഴിലാളികള്‍ ആദ്യമത്തെി ഹെഡ് ഓഫിസ് കവാടത്തില്‍ കുത്തിയിരുന്നു. ഈസമയം യൂനിയന്‍ നേതാവും സി.പി.ഐ പുനലൂര്‍ മണ്ഡലം സെക്രട്ടറിയുമായ സി. അജയപ്രസാദ്, ജോബോയ് പെരേര തുടങ്ങിയ നേതാക്കളടങ്ങുന്ന സംഘം കാബിനിലത്തെി എം.ഡി വി.വി. ഷാജിമോനെ തടഞ്ഞുവെച്ചു. അടുത്ത ഡയറക്ടര്‍ ബോര്‍ഡ് കൂടുമ്പോള്‍ തൊഴിലാളികളുടെ പ്രശ്നം അറിയിക്കാമെന്ന് എം.ഡി പറഞ്ഞിട്ടും പിന്മാറാന്‍ ഇവര്‍ തയാറായില്ല. അടുത്തദിവസം മുതല്‍ റബര്‍തൈ നടണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടെങ്കിലും ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമില്ലാതെ തനിക്ക് ഒന്നും ചെയ്യാനാകില്ലന്ന് എം.ഡി പറഞ്ഞു. ഇതിനിടെ സമരക്കാരെ നീക്കാന്‍ പൊലീസ് സന്നാഹവുമത്തെി. ആറരയോടെ കെ. രാജു എം.എല്‍.എ എത്തി എം.ഡിയുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. അവസാനം ആര്‍.പി.എല്‍ ചെയര്‍മാന്‍, തൊഴില്‍ വകുപ്പ് സെക്രട്ടറി, ലോ സെക്രട്ടറി എന്നിവരുമായി ടെലിഫോണിലൂടെ എം.എല്‍.എ ചര്‍ച്ച നടത്തി. ഈമാസം 20നുള്ളില്‍ തൊഴിലാളി യൂനിയന്‍ നേതാക്കളെയും ലോ സെക്രട്ടറി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും പങ്കെടുപ്പിച്ച് ചര്‍ച്ച നടത്താമെന്ന് ചെയര്‍മാന്‍ നല്‍കിയ ഉറപ്പിനെതുടര്‍ന്ന് ഏഴുമണിയോടെയാണ് സമരം തീര്‍ന്നത്. റബര്‍തൈ നടുന്നില്ളെന്ന തീരുമാനം ഡയറക്ടര്‍ ബോര്‍ഡ് പിന്‍വലിച്ചില്ളെങ്കില്‍ ഹെഡ് ഓഫിസ് പടിക്കല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് എം.എല്‍.എ ബന്ധപ്പെട്ട അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.