പൊലീസുകാരെ ഉപദ്രവിച്ച കേസില്‍ ഇതരസംസ്ഥാന തൊഴിലാളിക്ക് ആറുമാസം തടവും പിഴയും

കൊല്ലം: ഡ്യൂട്ടിക്കിടെ കൊല്ലം സിറ്റി കണ്‍ട്രോള്‍റൂമിലെ അഡീഷനല്‍ എസ്.ഐ ജോയി, കോണ്‍സ്റ്റബ്ള്‍മാരായ ജയന്‍, നാസര്‍ എന്നിവരെ ഉപദ്രവിച്ച കേസില്‍ ഇതരസംസ്ഥാന തൊഴിലാളിക്ക് ആറുമാസം കഠിനതടവും 15,000 രൂപ പിഴയും വിധിച്ചു. അസം സ്വദേശി ദുബ്രി ജില്ലയില്‍ ബിലാസിപാരവില്‍ ടൗണില്‍ എസ്. ഹസ്ദുല്‍ അലിയെ (23) കുറ്റക്കാരനാണെന്ന് കണ്ട് കൊല്ലം പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് ജഡ്ജി കെന്നത്ത് ജോര്‍ജാണ് വിധി പ്രസ്താവിച്ചത്. പിഴ ഒടുക്കിയില്ളെങ്കില്‍ ഒരുമാസംകൂടി തടവ് അനുഭവിക്കണം. 2015 ഒക്ടോബര്‍ 15ന് രാത്രി 12.30ഓടെ കൊല്ലം റെയില്‍വേസ്റ്റേഷനു സമീപമായിരുന്നു സംഭവം. അക്രമം നടത്തിയ പ്രതിയെ പിടികൂടാനത്തെിയപ്പോഴാണ് പൊലീസുകാരെ വടികൊണ്ട് അടിച്ചത്. ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ ഗവ. പ്ളീഡറും പബ്ളിക് പ്രോസിക്യൂട്ടറുമായ ആല്‍ബര്‍ട്ട് പി. നെറ്റോ, അഡ്വ. അനന്തപത്മനാഭന്‍ എന്നിവര്‍ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.