പുനലൂര്‍: അച്ചന്‍കോവില്‍ ആറ്റില്‍ ചെമ്പനരുവി കടമ്പുപാറ മൂഴിയില്‍നിന്ന് അനധികൃത മണലൂറ്റ് വ്യാപകമാകുന്നു. ഇരുവശവും വനമായ ഇവിടെനിന്ന് ദിവസവും ജീപ്പിലും പിക് -അപ്പിലും ലോഡ് കണക്കിന് മണലാണ് കടത്തുന്നത്. ഇവ ചെമ്പനരുവി, മുള്ളുമല, കറവൂര്‍, പെരുന്തോയില്‍, വലിയകാവ്, മുള്ളുമല ഭാഗങ്ങളിലാണ് വില്‍ക്കുന്നത്. ഒരു ജീപ്പ് മണലിന് 2000 രൂപക്ക് മുകളില്‍ വില ഈടാക്കുന്നു. ഇരുഭാഗവും വനവും പ്ളാന്‍േറഷനുകളും വരുന്ന ഈ ഭാഗത്ത് ആറ് നികന്ന് ഒഴുകുകയാണ്. ആറിന് മറുകരയിലുള്ള വനത്തില്‍ പോകാന്‍ പാലമോ ചപ്പാത്തോ ഇവിടില്ല. വേനല്‍ക്കാലത്ത് ആറ്റില്‍ വാഹനങ്ങള്‍ ഇറക്കിയാണ് അക്കരയിലുള്ള തടികളും മറ്റും ഇക്കരയത്തെിക്കുന്നത്. ആറ് കൂടുതല്‍ കുഴിയുന്നത് കാരണം ആറ്റിലൂടെ വാഹനങ്ങള്‍ പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുന്നത് വനപാലനത്തിന് തടസ്സമാകും. വനനിയമമനുസരിച്ച് ഇവിടെനിന്ന് മണല്‍വാരുന്നത് കുറ്റകരമാണ്. ചില വനം അധികൃതരുടെ ഒത്താശയോടെയാണ് മണല്‍ കടത്തുന്നതെന്ന ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.