മതസൗഹാര്‍ദം ഊട്ടിയുണര്‍ത്തി വെളിനല്ലൂര്‍ ക്ഷേത്രപരിസരത്ത് മത്സ്യക്കച്ചവടം

ആയൂര്‍: വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രസമുച്ചയത്തിലെ ഇണ്ടിളയപ്പന്‍ ക്ഷേത്രത്തില്‍ രോഹിണി ഉത്സവത്തിന്‍െറ ഭാഗമായി മത്സ്യക്കച്ചവടം നടന്നു. ആചാരപ്പെരുമയുടെ കേളികൊട്ടുണര്‍ത്തിയാണ് ക്ഷേത്രത്തില്‍ മുസ്ലിം വിഭാഗക്കാര്‍ മത്സ്യക്കച്ചവടം നടത്തിയത്. പുലര്‍ച്ചെ നാലുമുതല്‍തന്നെ മത്സ്യം വാങ്ങാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കാളവയലില്‍ ഉരുക്കളുടെ വ്യാപാരവും നടന്നു. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഐതിഹ്യകഥയുമായി ബന്ധപ്പെട്ടാണ് ക്ഷേത്രത്തിനു മുന്നില്‍ മത്സ്യക്കച്ചവടം നടന്നുവരുന്നത്. മതസൗഹാര്‍ദത്തിന്‍െറ ഭാഗമായി രോഹിണി നാളില്‍ ഇതര മതസ്ഥര്‍ക്ക് ക്ഷേത്രപ്രവേശവും അനുവദിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.