ചവറ: നീണ്ടകര താലൂക്ക് ആശുപത്രിയില്‍ സാമൂഹികവിരുദ്ധരുടെ ശല്യം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ രാത്രികാലങ്ങളില്‍ മദ്യപസംഘങ്ങളുടെ ശല്യം തുടരുകയാണ്. ഒരുമാസത്തിനിടെ നിരവധി സംഭവങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാത്രിയില്‍ ഡോക്ടറും സ്റ്റാഫും സെക്യൂരിറ്റിയും ഉള്‍പ്പെടെ നാലു ജീവനക്കാരാണുള്ളത്. നീണ്ടകര, ചവറ, തെക്കുംഭാഗം, തേവലക്കര, പന്മന മേഖലകളില്‍നിന്ന് നീണ്ടകര ഹാര്‍ബറില്‍ ജോലി നോക്കുന്ന മത്സ്യത്തൊഴിലാളികളടക്കം നിരവധി പേരാണ് ആശുപത്രിയെ ആശ്രയിക്കുന്നത്. ജീവന്‍ പണയപ്പെടുത്തിയാണ് രാത്രികാലത്ത് ആശുപത്രിയില്‍ ജോലി നോക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. സംഭവങ്ങള്‍ ഉണ്ടായാല്‍ ബന്ധപ്പെടാന്‍ ടെലിഫോണ്‍ സംവിധാനം പോലുമില്ല. ചവറ ബ്ളോക് പഞ്ചായത്ത് അധികൃതര്‍ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാന്‍ മുന്നോട്ടുവരണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.