അന്വേഷണത്തിന് പ്രത്യേകസംഘം

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തെക്കുറിച്ച് അന്വേഷണം തുടരുന്നതായി സംഭവസ്ഥലം സന്ദര്‍ശിച്ച എ.ഡി.ജി.പി എസ്. അനന്തകൃഷ്ണന്‍. എ.ഡി. ജി.പിയുടെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി ജി. ശ്രീധരന്‍െറ നേതൃത്വത്തിലാണ് അന്വേഷണം. സംഘത്തില്‍ അഞ്ച് ഡിവൈ.എസ്.പിമാരും ആറു സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍മാരും സൈബര്‍ സെല്‍, ഫോറന്‍സിക് വിദഗ്ധരും ഉള്‍പ്പെടെ പൊലീസിന്‍െറ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. നാഗ്പൂരില്‍നിന്നുള്ള ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ളോസിവ്സ് (പെസോ) ഡോ. സുദര്‍ശന്‍ കമാലിന്‍െറ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലം പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചതായും അദ്ദേഹം വ്യക്തമാക്കി. ദുരന്തത്തിനിടയാക്കിയ സാഹചര്യം, ഇവിടെ ശേഖരിച്ചിരുന്ന സ്ഫോടകവസ്തുക്കളുടെ വിശദാംശങ്ങള്‍, അവ കൈകാര്യം ചെയ്ത രീതി, നിയമലംഘനപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വിശദമായി അന്വേഷിക്കുമെന്ന് എ.ഡി.ജി.പി അറിയിച്ചു. ചൊവ്വാഴ്ച കൊച്ചിയില്‍നിന്നുള്ള സ്ഫോടകവസ്തുവിദഗ്ധരത്തെി പിടിച്ചെടുത്ത കരിമരുന്ന് ശേഖരം നിര്‍വീര്യമാക്കും. ശാര്‍ക്കര ക്ഷേത്രത്തിന് സമീപം മൂന്ന് വാഹനങ്ങളിലായി സൂക്ഷിച്ച സ്ഫോടകവസ്തുക്കളാണ് പിടിച്ചെടുത്തിരുന്നത്. കേസിലെ ആറു പ്രതികളില്‍ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അഞ്ചുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.