കൊല്ലം: ജയിലില്‍ നിന്നുള്ള ചപ്പാത്തിക്കും ചിക്കനും ലഭിച്ച സ്വീകാര്യത ഇവിടെ നിന്നുള്ള പുതിയ ഉല്‍പന്നമായ ചിക്കന്‍ ബിരിയാണിക്കും. ജില്ലാ ജയിലില്‍ തയാറാക്കിയ ബിരിയാണി പാക്കറ്റുകളില്‍ ആദ്യം ദിനം നൂറെണ്ണമാണ് വിറ്റുപോയത്. രണ്ട് കഷണം ചിക്കനടങ്ങുന്ന ജയില്‍ ബിരിയാണിയുടെ വില 60 രൂപയാണ്. 400 മുതല്‍ 500 ഗ്രാം വരെയാണ് അരിയുടെ അളവ്. അതേസമയം 110 മുതല്‍ 130 രൂപ വരെയാണ് നഗരത്തില്‍ ചിക്കന്‍ ബിരിയാണിയുടെ വില. നഗരത്തിലെ ഹോട്ടലുകളിലെ ഊണിന് 60 രൂപയ വിലയുണ്ട്. ഈ വിലയ്ക്ക് ബിരിയാണിയുമായി ജയില്‍ അധികൃതര്‍ എത്തിയതോടെ ആവശ്യക്കാരുടെ തിരക്കായിരുന്നു ഇന്നലെ ജയില്‍ കൗണ്ടറിന് മുന്നില്‍.എല്ലാദിവസവും ഉച്ചവരെയാണ് ബിരിയാണി വില്‍പന. ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പാചകപരിശീലനം നല്‍കിയ 30 പേരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പേരാണ് ബിരിയാണി തയാറാക്കുന്നത്. ദേശീയപാതയോട് ചേര്‍ന്നുള്ള വെയിറ്റിങ്ങ് ഷെഡിനടുത്തായി കൗണ്ടര്‍ കൂടി ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.