ഇരവിപുരം: ബൈപാസ് റോഡില്‍ വാഹനാപകടങ്ങള്‍ പതിവാകുമ്പോഴും അധികൃതര്‍ മൗനത്തില്‍. തെരുവുവിളക്കുകളില്ലാത്തതും രാത്രികാല വാഹനപരിശോധന കാര്യക്ഷമമല്ലാത്തതുമടക്കം അപകടകാരണങ്ങള്‍ പലതാണ്. അജ്ഞാതവാഹനങ്ങള്‍ ഇടിച്ചുള്ള അപകടങ്ങളും മരണങ്ങളും ഇവിടെ വര്‍ധിച്ചിരിക്കുകയാണ്. ഇത്തരം വാഹനങ്ങള്‍ കണ്ടത്തെുന്നതിന് പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തുന്നുമില്ല. കഴിഞ്ഞ 22ന് രാത്രി ബൈപാസ് റോഡില്‍ അമ്മൂമ്മകാവിനു സമീപം അജ്ഞാതവാഹനമിടിച്ച് ബൈക്ക് യാത്രക്കാരനായ അല്‍ത്താഫ് (22) മരിച്ചിരുന്നു. ഇതുസംബന്ധിച്ച അന്വേഷണം എങ്ങുമത്തെിയിട്ടില്ല. ഇത്തരം അപകടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന നാട്ടുകാരോട് പൊലീസ് നല്ല സമീപനമല്ല സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ പൊലീസിന് ഇത്തരം വിവരങ്ങള്‍ കൈമാറാന്‍ മിക്കപ്പോഴും നാട്ടുകാര്‍ തയാറാവാത്ത സാഹചര്യവുമുണ്ട്. അജ്ഞാതവാഹനങ്ങള്‍ ഇടിച്ച് മുന്‍കാലങ്ങളിലുണ്ടായ അപകടങ്ങളിലൊന്നും കാര്യക്ഷമമായ അന്വേഷണം ഉണ്ടായിട്ടില്ല. പല അന്വേഷണങ്ങളും പാതിവഴിയില്‍ നിലച്ചു. വീതി കൂട്ടുന്നതിന്‍െറ ഭാഗമായി വൈദ്യുതിപോസ്റ്റുകള്‍ ഇളക്കിമാറ്റിയതിനാല്‍ ബൈപാസാകെ ഇരുട്ടിലാവുകയായിരുന്നു. ആവശ്യത്തിന് വെളിച്ചമില്ലാത്തതാണ് രാത്രികാലങ്ങളില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ റോഡിന്‍െറ ഇരുവശങ്ങളും വെട്ടിപ്പൊളിച്ച നിലയിലുമാണ്. റോഡിന്‍െറ വശങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനവും നടപ്പായിട്ടില്ല. രാത്രികാലങ്ങളില്‍ പൊലീസോ മോട്ടോര്‍വാഹനവകുപ്പോ ഇവിടെ വാഹനപരിശോധന നടത്തണമെന്ന ആവശ്യവും അവഗണിക്കപ്പെടുന്നു. ബൈപാസ് റോഡ് ആരംഭിക്കുന്ന മേവറത്ത് നിരീക്ഷണ കാമറയുണ്ടെങ്കിലും പ്രവര്‍ത്തിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.