കുളച്ചല്‍ സ്വദേശിയെ ആക്രമിച്ച സംഘത്തിലെ ഒരാള്‍ റിമാന്‍ഡില്‍

കാവനാട്: കുളച്ചല്‍ സ്വദേശിയായ യുവാവിനെ അക്രമിച്ച് പരിക്കേല്‍പ്പിച്ച സംഘത്തിലെ ഒരാളെ റിമാന്‍ഡ് ചെയ്തു. ശക്തികുളങ്ങര ബോട്ട് യാര്‍ഡിലെ ജീവനക്കാരനായ കുളച്ചല്‍ സ്വദേശി മണികണ്ഠനെ (19) ബുധനാഴ്ച രാത്രി 7.30ന് കാവനാട് കണിയാങ്കട സ്കൂളിന് സമീപത്ത്വെച്ച് ബൈക്കിലത്തെിയ സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ശക്തികുളങ്ങര മീനത്ത്ചേരി തലക്കാട്ട്തെക്കതില്‍ മനുഭവനത്തില്‍ മനുവിനെയാണ് (ജോര്‍ജ്, 26) കോടതി റിമാന്‍ഡ് ചെയ്തത്. മനുവിനൊപ്പമുണ്ടായിരുന്ന കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കായി അന്വേഷണം ശക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.