കൊട്ടാരക്കര: മൃതദേഹം കൊണ്ടുവരണമെന്ന വ്യാജസന്ദേശം നല്‍കി ആംബുലന്‍സ് വിളിച്ചുവരുത്തിയശേഷം ഡ്രൈവറെ മര്‍ദിച്ചവശനാക്കി ആംബുലന്‍സ് കടത്തിക്കൊണ്ടുപോയതായി പരാതി. ആംബുലന്‍സിന്‍െറ ഉടമസ്ഥരായ പട്ടാഴി പ്രതീക്ഷാ കണ്‍സ്യൂമര്‍ ചാരിറ്റബ്ള്‍ സൊസൈറ്റി പ്രസിഡന്‍റ് ബിജു ഫിലിപ്പാണ് കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10.30ഓടെ സന്ദേശം ലഭിച്ച ആംബുലന്‍സ് ഡ്രൈവര്‍ കടമ്പനാട് മണ്ണടി സ്വദേശിയായ നവാസ് കൊട്ടാരക്കരയില്‍ കാത്തുനിന്ന രണ്ടുപേരുമായാണ് തിരുവനന്തപുരത്തേക്ക് പോയത്. വാളകത്തത്തെിയപ്പോള്‍ പണം വാങ്ങാന്‍ ഇടറോഡിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. ഇവിടെ കാത്തുകിടന്ന കാറിനുസമീപം ആംബുലന്‍സ് നിര്‍ത്തിയപ്പോള്‍ കാറിലുണ്ടായിരുന്നവര്‍ ഡ്രൈവര്‍ നവാസിനെ പിടിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. ആംബുലന്‍സില്‍ ഉണ്ടായിരുന്നവര്‍ അതുമായി കടക്കുകയും ചെയ്തു. നവാസ് കുന്നിക്കോട്, കൊട്ടാരക്കര പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കി. മടങ്ങി പട്ടാഴിയിലത്തെിയപ്പോള്‍ സൊസൈറ്റി ഓഫിസ് കുത്തിത്തുറന്ന് രേഖകളും മൊബൈല്‍ മോര്‍ച്ചറിയും മറ്റും കടത്തിക്കൊണ്ടുപോയതായും കണ്ടത്തെി. നവാസ് കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. കൊട്ടാരക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.