ഓടനാവട്ടത്ത് അനധികൃത മണ്ണെടുപ്പ്; യാത്രികരും മണ്ണ് മാഫിയയും ഏറ്റുമുട്ടി

ഓയൂര്‍: ഓടനാവട്ടം റെഡി വളവില്‍ നിയമം ലംഘിച്ച് വന്‍തോതില്‍ മണ്ണെടുപ്പ്. ഗതാഗതതടസ്സം ചോദ്യംചെയ്ത യാത്രികരെ മണ്ണ് മാഫിയ കൈയേറ്റം ചെയ്തു. രണ്ടുപേര്‍ക്ക് നിസ്സാര പരിക്കേറ്റു. നൂറോളം ടിപ്പര്‍ ലോറികളും നാല് എക്സ്കവേറ്ററും ഹിറ്റാച്ചിയും ഉപയോഗിച്ച് രാവിലെ ഏഴിന് ആരംഭിക്കുന്ന മണ്ണെടുപ്പ് രാത്രിയിലും തുടരുന്നു. രണ്ട് ദിവസം മുമ്പാണ് മണ്ണെടുപ്പ് തുടങ്ങിയത്. ഓയൂര്‍-കൊട്ടാരക്കര റോഡിന്‍െറ ഇരുവശത്തും ക്വാറിയിലേക്ക് കയറാനായി നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറികള്‍ ഗതാഗതതടസ്സം സൃഷ്ടിച്ചതാണ് സംഘര്‍ഷത്തിന് കാരണം. ബുധനാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടപ്പോള്‍ വാഹനങ്ങളില്‍ വന്ന യാത്രികര്‍ ഇറങ്ങി ടിപ്പര്‍ ലോറികള്‍ മാറ്റാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇത് അനുസരിക്കാന്‍ കൂട്ടാക്കാത്ത ടിപ്പര്‍ തൊഴിലാളികളും മണ്ണ് മാഫിയയും യാത്രികരുമായി വാക്കേറ്റം ഉണ്ടാവുകയും തുടര്‍ന്ന് കൈയാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. വിവരം പൂയപ്പള്ളി സ്റ്റേഷനില്‍ അറിയിച്ചിട്ടും പൊലീസ് സ്ഥലത്തത്തെിയില്ളെന്നാണ് നാട്ടുകാരുടെ ആരോപണം. ഇവിടെനിന്ന് അമിത ലോഡുമായി കടന്നുപോയ അഞ്ച് ടിപ്പര്‍ ലോറികള്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍ പിടികൂടി കസ്റ്റഡിയിലെടുത്തു. ഓടനാവട്ടം വില്ളേജ് ഓഫിസില്‍നിന്ന് 150 മീറ്റര്‍ അകലെയാണ് കുന്നിടിക്കല്‍ നടക്കുന്നത്. വെളിയം പഞ്ചായത്ത് ഓഫിസിന്‍െറ മുന്നിലും കുന്നിടിക്കല്‍ നടക്കുന്നുണ്ട്. വളവ് ഭാഗത്തായി ഏക്കറോളം ഭാഗം എക്സ്കവേറ്ററും മറ്റും ഉപയോഗിച്ച് കുന്നിടിക്കുകയാണ്. 20ഓളം ടിപ്പറുകള്‍ക്ക് മാത്രമേ മണ്ണെടുക്കാന്‍ അനുമതിയുള്ളൂവെങ്കിലും നൂറോളം ടിപ്പറുകള്‍ നിമിഷനേരം കൊണ്ട് മണ്ണെടുക്കാനാണ് ശ്രമിക്കുന്നത്. നാട്ടുകാര്‍ കലക്ടര്‍, ആര്‍.ഡി.ഒ എന്നിവരെ വിവരം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.