പുനലൂര്‍: കല്ളേലി-അച്ചന്‍കോവില്‍ കാനനപാതയിലൂടെ ആദിവാസി കോളനികളുള്‍പ്പെടെ വനമേഖലയില്‍ ലഹരിവസ്തുക്കള്‍ എത്തുന്നു. അച്ചന്‍കോവില്‍, മുള്ളുമല, ആവണിപ്പാറ, വെള്ളംതെറ്റി തുടങ്ങിയ ആദിവാസി കോളനികളില്‍ കഞ്ചാവും മദ്യവും എത്തിക്കുന്ന സംഘം സുരക്ഷിത പാതയായി കണ്ടത്തെിയിരിക്കുന്നത് കാട്ടിലൂടെയുള്ള ഈ വഴിയാണ്. ഈ ഭാഗങ്ങളില്‍ എത്തുന്ന ചെങ്കോട്ട-അച്ചന്‍കോവില്‍, അലിമുക്ക്-അച്ചന്‍കോവില്‍ എന്നീ പാതകളില്‍ വനം വകുപ്പിന്‍െറയടക്കം നിരവധി ചെക്പോസ്റ്റുകള്‍ താണ്ടേണ്ടതുണ്ട്. എന്നാല്‍, കോന്നിയില്‍ ചേരുന്നതും 15 കിലോമീറ്റര്‍ ദൂരം വരുന്നതുമായ കല്ളേലി റോഡില്‍ എവിടെയും വാഹനങ്ങള്‍ പരിശോധിക്കുന്നില്ല. തമിഴ്നാട്ടില്‍നിന്നടക്കം കഞ്ചാവ് പത്തനാപുരം, കോന്നി എന്നിവിടങ്ങളില്‍ എത്തിച്ചശേഷം രാത്രിയില്‍ ജീപ്പിലും ബൈക്കിലുമായി മലയോരത്ത് വില്‍പനക്ക് കൊണ്ടുവരുന്നു. ഇതിനായി കോളനികളിലും അച്ചന്‍കോവില്‍ അടക്കം പ്രദേശങ്ങളിലും ഏജന്‍റുമാരുണ്ട്. വില കുറഞ്ഞ വിദേശമദ്യവും കഞ്ചാവും മലയോരത്ത് എല്ലായിടത്തും സുലഭമായി ലഭിക്കുന്നുണ്ട്. വനപാലകരടക്കമുള്ളവര്‍ക്ക് ലഹരി കടത്തുന്നവരെയും വില്‍ക്കുന്നവരെയും കുറിച്ച് വ്യക്തമായി അറിയാമെങ്കിലും ഇവരെ പിടികൂടാനോ പൊലീസിനടക്കം വിവരം നല്‍കാനോ ഇവര്‍ തയാറല്ളെന്ന ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.