വിദേശ വിദ്യാര്‍ഥികളും അധ്യാപകരും സി.വി.എന്‍ കളരിയിലത്തെി

കൊല്ലം: പോയ കാലം പോറ്റിവളര്‍ത്തിയ കളരിപ്പയറ്റിനോട് കേരളം പുറംതിരിഞ്ഞു നില്‍ക്കുമ്പോള്‍ കളരിപ്പയറ്റിന്‍െറ ആരോഗ്യരഹസ്യവും കലാമേന്മയും തിരിച്ചറിഞ്ഞ് വിദേശ വിദ്യാര്‍ഥികളും പ്രഫസര്‍മാരും ഗവേഷകരും കൊല്ലം സി.വി.എന്‍ കളരിയില്‍. അമേരിക്ക, ലാറ്റിന്‍ അമേരിക്ക, ആസ്ട്രേലിയ, ചൈന, മെക്സികോ, ഇറാന്‍, സൗത് ആഫ്രിക്ക തുടങ്ങിയ ദേശങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളാണ് കളരിച്ചുവടുകളും മോഹിനിയാട്ടത്തിന്‍െറ ഭാവലയതാളങ്ങളും പഠിക്കാനത്തെിയത്. അബൂദബിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂയോര്‍ക്ക് മിത്തു യൂനിവേഴ്സിറ്റിയിലെ 22 കുട്ടികളാണിത്. തിയറ്റര്‍ സ്റ്റഡീസ് ഡിഗ്രി കോഴ്സിന് പഠിക്കുന്ന കുട്ടികള്‍ ഡിപ്പാര്‍ട്മെന്‍റ് തലവന്‍ പ്രഫസര്‍ ഡോ. റൂബിന്‍ പോളന്‍േറായുടെയും അസോസിയേറ്റ് പ്രഫ. ജസ്റ്റിന്‍ നെസ്റ്റോയുടെയും അധ്യാപകരായ കോക്സി സള്ളിവന്‍െറയും സ്കോട്ട് സ്പാച്ചിന്‍െറയും നേതൃത്വത്തിലാണ് കേരളത്തിലത്തെിയത്. സി.വി.എന്‍ കളരി കൊല്ലം ശാഖയിലെ പരിശീലകന്‍ യോഗാചാര്യ പി.വി. ശിവകുമാര്‍ ഗുരുക്കള്‍ ഇവര്‍ക്ക് കളരിയുടെ പ്രാഥമിക ചുവടുകള്‍ പകര്‍ന്നുനല്‍കി. അഭ്യാസ ബോധനത്തില്‍ പ്രധാന ശിഷ്യന്മാരായ മോനിച്ചന്‍, റോബിന്‍, കണ്ണന്‍, ഹരികൃഷ്ണന്‍, അമ്പു എന്നിവരും പങ്കെടുത്തു. തുടര്‍ന്ന് മോഹിനിയാട്ടത്തിന്‍െറ പദചലനങ്ങളും നയനവിസ്മയങ്ങളും അംഗചലനങ്ങളുടെ വശ്യതയോടെ ഗുരുക്കളുടെ ഭാര്യ സ്വപ്ന ശിവകുമാര്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. കളരി-മോഹിനിയാട്ടം-കഥകളി എന്നിവയെക്കുറിച്ച് പ്രാഥമിക അറിവ് നേടുകയാണ് സന്ദര്‍ശനത്തിന്‍െറ ഉദ്ദേശ്യം. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ ഇവര്‍ വരുംവര്‍ഷങ്ങളില്‍ വീണ്ടും കളരിയില്‍ പരിശീലനത്തിനത്തെും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.