കൊല്ലം: വിദ്യാര്‍ഥികള്‍ക്ക് വില്‍പനക്ക് കൊണ്ടുവന്ന 150 പൊതി കഞ്ചാവുമായി ബാര്‍ബര്‍ഷോപ്പുടമയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കുന്നത്തൂര്‍ നെടിയവിള ജങ്ഷനില്‍ എക്സൈസ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ സി. സുനുവും സംഘവും നടത്തിയ പരിശോധനയില്‍ കൊട്ടാരക്കര വെട്ടിക്കവല പനവേലി ഇരണ്ണൂര്‍ ഉണ്ണിഭവനില്‍ ഉണ്ണികൃഷ്ണനാണ് (27) അറസ്റ്റിലായത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ബൈക്ക്, കഞ്ചാവ് തൂക്കാന്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്, കഞ്ചാവ് നിറക്കാന്‍ ഉപയോഗിക്കുന്ന പ്ളാസ്റ്റിക് സാഷെ പാക്കറ്റുകള്‍ എന്നിവ പരിശോധനയില്‍ കണ്ടെടുത്തു. ഏഴാംമൈല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ കഞ്ചാവ് റാക്കറ്റില്‍നിന്ന് കരുനാഗപ്പള്ളിയില്‍വെച്ചാണ് പ്രതി കഞ്ചാവ് വാങ്ങിയത്. കരുനാഗപ്പള്ളിയില്‍നിന്ന് കഞ്ചാവ് വാങ്ങി നെടിയവിളയിലെ വാടകവീട്ടിലേക്ക് പോകുന്ന വഴിയാണ് പ്രതി പിടിയിലായത്. എക്സൈസ് ഇന്‍സ്പെക്ടര്‍ ജി. വിനോജ്, ഷാഡോ എക്സൈസ് സംഘങ്ങളായ അരുണ്‍ ആന്‍റണി, അശ്വന്ത് എസ്. സുന്ദരം, ഷാജി, ടി.എസ്. സുനില്‍, ശ്രീകുമാര്‍, സി. റാസ്മിയ എന്നിവരാണ് എക്സൈസ് ടീമിലുണ്ടായിരുന്നത്. നെടിയവിളയിലും പരിസരത്തുമുള്ള വിദ്യാര്‍ഥികള്‍ വന്‍തോതില്‍ കഞ്ചാവ് ഉപയോഗിക്കുന്നതായി കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ വി.ആര്‍. അനില്‍കുമാറിന് ഒരാഴ്ച മുമ്പ് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് നെടിയവിളയിലും പരിസരത്തും ഷാഡോ സംഘം നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. നെടിയവിളയിലും പരിസരത്തും നൂറോളം വിദ്യാര്‍ഥികള്‍ സ്ഥിരം കഞ്ചാവ് ഉപയോഗിക്കുന്നതായും നെടിയവിളയിലുള്ള ബാര്‍ബര്‍ഷോപ്പ് കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പന നടത്തുന്നതെന്നും ഷാഡോ സംഘം കണ്ടത്തെി. പ്രദേശവാസികളുടെ സഹായത്തോടെ ഒരാഴ്ച നീണ്ട രഹസ്യാന്വേഷണത്തില്‍ വാടകവീടും വില്‍പനസമയവും കഞ്ചാവ് കടത്തുന്ന രീതിയും സമയവും മനസ്സിലാക്കി. ഏഴാംമൈല്‍, പുത്തനമ്പലം, ചീക്കല്‍കടവ് എന്നിവിടങ്ങളില്‍നിന്നുള്ള മൂന്നുപേര്‍കൂടി സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരെ കണ്ടത്തൊന്‍ അന്വേഷണം ആരംഭിച്ചു. വന്‍തോതില്‍ കടത്തിക്കൊണ്ടുവരുന്ന കഞ്ചാവ് തൂക്കി സാഷെ പാക്കറ്റിലാക്കി 200 മുതല്‍ 500 രൂപ വരെ വിലയ്ക്ക് വില്‍ക്കും. ഗന്ധം തിരിച്ചറിയാതിരിക്കാനാണ് സാഷെ പാക്കറ്റിലാക്കുന്നത്. കൊട്ടാരക്കര സ്വദേശിയായ പ്രതി തങ്ങാന്‍ നെടിയവിളയില്‍ ബാര്‍ബര്‍ ഷോപ്പ് തുടങ്ങുകയായിരുന്നു. ബാര്‍ബര്‍ഷോപ്പിന്‍െറ മറവിലായിരുന്നു കഞ്ചാവ് കച്ചവടം. ഷോപ്പില്‍ വിദ്യാര്‍ഥികള്‍ സ്ഥിരം വരുന്നത് നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നെങ്കിലും കഞ്ചാവ് വില്‍പനയെപ്പറ്റി അറിഞ്ഞിരുന്നില്ല. വരുംദിവസങ്ങള്‍ കുന്നത്തൂര്‍ താലൂക്ക് കേന്ദ്രീകരിച്ച് കൂടുതല്‍ റെയ്ഡ് നടത്തും. മദ്യം, മയക്കുമരുന്ന് എന്നിവയെപ്പറ്റി പൊതുജനങ്ങള്‍ക്കുള്ള പരാതി 0474 2767822, 9400069440, 9400069439 നമ്പറുകളില്‍ അറിയിക്കാം. വിവരം തരുന്നവരുടെ വിലാസം രഹസ്യമായി സൂക്ഷിക്കുമെന്ന് എക്സൈസ് സംഘം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.