കര കടലെടുത്തു; ഫൈബര്‍ കട്ടമരങ്ങള്‍ കടലിലിറക്കാനാവാതെ മത്സ്യത്തൊഴിലാളികള്‍

ഇരവിപുരം: ശക്തമായ കടല്‍കയറ്റം മൂലം ഇരവിപുരം തീരപ്രദേശത്ത് കര കടലെടുത്തതോടെ ഫൈബര്‍ കട്ടമരങ്ങള്‍ കടലിലിറക്കാന്‍ സൗകര്യമില്ലാതെ മത്സ്യത്തൊഴിലാളികള്‍ വലയുന്നു. കരയിലേക്ക് അടിച്ചുകയറിക്കൊണ്ടിരിക്കുന്ന തിരമാലകള്‍ക്കരികിലായാണ് മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനം കഴിഞ്ഞ് തിരികെ എത്തുമ്പോള്‍ വലകളില്‍നിന്നും മത്സ്യം എടുക്കുന്നത്. ഇരവിപുരം മുതല്‍ കാക്കത്തോപ്പ് വരെ പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടല്‍കയറ്റം തുടരുകയാണ്. തീരത്ത് മണ്ണിടിഞ്ഞ് രൂപാന്തരപ്പെട്ടിരുന്ന ബീച്ച് കടലെടുത്തുകൊണ്ടിരിക്കുകയാണ്. മണ്ണ് അടിച്ചുകയറിക്കിടക്കുന്ന സ്ഥലങ്ങളില്‍നിന്നാണ് മത്സ്യത്തൊഴിലാളികള്‍ ഫൈബര്‍ കട്ടമരങ്ങള്‍ കടലിലേക്ക് ഇറക്കിയിരുന്നത്. അത് ഇപ്പോള്‍ സാധ്യമല്ലാത്ത നിലയിലായി. കുളത്തുംപാട്, പള്ളിത്തേര്, വേളാങ്കണ്ണി കുരിശടി, ഗാര്‍ഫില്‍ നഗര്‍ ഭാഗങ്ങളിലും കടല്‍കയറ്റത്തില്‍പ്പെട്ട് തീരത്ത് അടിഞ്ഞുകൂടിയ മണ്ണ് കടലെടുത്തുകൊണ്ടിരിക്കുന്ന സ്ഥിതിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.