വനിതാ പൊലീസ് ബറ്റാലിയന്‍ യാഥാര്‍ഥ്യമാക്കും –ചെന്നിത്തല

കൊല്ലം: കേരളത്തില്‍ വനിതാ പൊലീസ് ബറ്റാലിയന്‍ എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുമെന്നും പ്രാരംഭ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്നും മന്ത്രി രമേശ് ചെന്നിത്തല. കൊല്ലത്തെ ആദ്യ വനിതാ പൊലീസ് സ്റ്റേഷന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരള പൊലീസില്‍ 450 വനിതകള്‍ക്കാണ് അവസരം നല്‍കിയത്. സര്‍ക്കാറിന്‍െറ പ്രത്യേക താല്‍പര്യപ്രകാരം 250 വനിതാ പൊലീസുകാര്‍ക്കും അവസരം നല്‍കി. 22 വര്‍ഷം സര്‍വീസുള്ള വനിതാ പൊലീസുകാര്‍ക്ക് ഒരു ബാഡ്ജ് കൂടി നല്‍കി അംഗീകരിക്കും. എല്ലാ പൊലീസ് സ്റ്റേഷനിലും കാമറകള്‍ സ്ഥാപിക്കും. പരാതിയുമായി വരുന്നവര്‍ ക്രിമിനലുകളല്ല. പരാതി കേള്‍ക്കാന്‍ പൊലീസിന് ആത്മാര്‍ഥതയുണ്ടാകണം. അവര്‍ക്ക് സ്വാഗത മുറികള്‍ എല്ലാ പൊലീസ് സ്റ്റേഷനിലും ഉണ്ടാകണം. പഞ്ചായത്ത് മെംബറടക്കമുള്ള പൊതുപ്രവര്‍ത്തകരോട് മര്യാദയോടെ പെരുമാറണം. അവരുടെ പരാതിയില്‍ വാസ്തവമുണ്ടെങ്കില്‍ നിയമപരമായി ഇടപെടണം. മൂന്നാര്‍ സമരത്തില്‍ പൊലീസെടുത്ത നിലപാട് ശ്ളാഘനീയമാണ്. വെടിവെപ്പുവരെ ഉണ്ടാകേണ്ട സമരത്തില്‍ ബലപ്രയോഗംപോലും പാടില്ളെന്ന നിര്‍ദേശം പൊലീസ് കൃത്യമായും വിനിയോഗിച്ചതിനാലാണ് സമരക്കാര്‍ പൊലീസിനത്തെന്നെ ആദ്യം അഭിനന്ദിച്ചത്. ജില്ലയിലെ എല്ലാ സ്ത്രീകള്‍ക്കും വനിതാ സ്റ്റേഷനിലത്തെി പരാതി നല്‍കാമെന്നും സംസ്ഥാനത്തെ ഒമ്പത് സ്ഥലങ്ങളിലാണ് വനിതാ സ്റ്റേഷന്‍ ആരംഭിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. എ.എ. അസീസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.എന്‍. ബാലഗോപാല്‍ എം.പി, പി.കെ. ഗുരുദാസന്‍ എം.എല്‍.എ, എ.ഡി.ജി.പി മനോജ് എബ്രഹാം, സിറ്റി പൊലീസ് കമീഷണര്‍ പി.പ്രകാശ്, സി.വി. അനില്‍കുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.