യുവതി ആംബുലന്‍സില്‍ പ്രസവിച്ച സംഭവം: മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും പരാതി നല്‍കി

കരുനാഗപ്പള്ളി: വേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് ആശുപത്രിയിലത്തെിച്ച യുവതിയെ അധികൃതര്‍ കൈയോഴിഞ്ഞതോടെ ആംബുലന്‍സില്‍ പ്രസവിച്ച സംഭവത്തില്‍ വീട്ടുകാര്‍ ഉന്നതാധികൃതര്‍ക്ക് പരാതി നല്‍കി. ആശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരെ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമീഷന്‍, ഡി.എം.ഒ, താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്കാണ് വീട്ടുകാര്‍ പരാതി നല്‍കിയിരിക്കുന്നത്. കരുനാഗപ്പള്ളി കുലശേഖരപുരം ആദിനാട് തെക്ക് സുല്‍ത്താന്‍ ഹൗസില്‍ ഷിനോസ് സുല്‍ത്താന്‍െറ ഭാര്യ താഹിറയാണ് (26) സെപ്റ്റംബര്‍ 18ന് രാത്രി 10.30 ഓടെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് പോകുംവഴി ചവറ പാലത്തിന് സമീപം ആംബുലന്‍സില്‍ പ്രസവിച്ചത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലത്തെിച്ച യുവതിക്ക് വേണ്ട പരിചരണം നല്‍കാന്‍ നഴ്സിനെപോലും ചുമതലപ്പെടുത്തി നല്‍കാതെയാണ് ആശുപത്രി അധികൃതര്‍ കൈയൊഴിഞ്ഞത്. കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അവരും ഏറ്റെടുക്കാന്‍ മടിച്ചതോടെയാണ് കൊല്ലത്തേക്ക് പോയത്. ജില്ലാ ആശുപത്രിയില്‍ പൊക്കിള്‍ക്കൊടി വേര്‍പെടുത്തിയശേഷം മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മാതാവും കുഞ്ഞും ഇപ്പോഴും ചികിത്സയിലാണ്. കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂനിയന്‍ നല്‍കിയ മൂന്നു സെന്‍റ് ഭൂമിയില്‍ താമസിക്കുന്ന നിര്‍ധന കുടുംബത്തിന് ഇതിനകം തന്നെ 80,000ത്തോളം രൂപ ചെലവായി. കടം വാങ്ങിയും പലിശക്കെടുത്തുമാണ് ആശുപത്രി ബില്ലുകള്‍ അടയ്ക്കുന്നതെന്ന് വീട്ടുകാര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.