ചവറ: ചവറയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണം ഗൗരവത്തോടെ കാണുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കരുനാഗപ്പള്ളിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനത്തെിയപ്പോള്‍ ചവറയിലെ മാധ്യമ പ്രവര്‍ത്തകര്‍ പരാതിയും സംഭവങ്ങളുടെ ദൃശ്യങ്ങളും അടങ്ങിയ സീഡി മന്ത്രിക്ക് കൈമാറി. ഇതിനെ തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രി കമീഷണര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. ചവറയിലെ പത്രപ്രവര്‍ത്തക കൂട്ടായ്മ പ്രസിഡന്‍റ് ചവറ സുരേന്ദ്രന്‍പിള്ള, സെക്രട്ടറി അനില്‍ പുത്തേഴം, ചവറ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ചവറ ഹരീഷ്കുമാര്‍, സി.പി.എം ഏരിയാ സെക്രട്ടറി ടി. മനോഹരന്‍, ബി.ജെ.പി ചവറ മണ്ഡലം പ്രസിഡന്‍റ് ഭരണിക്കാവ് രാജന്‍, സെക്രട്ടറി വെറ്റമുക്ക് സോമന്‍, ആര്‍.എസ്.പി മണ്ഡലം സെക്രട്ടറി ആര്‍. നാരായണപിള്ള, മദ്യവിരുദ്ധസമിതി സംസ്ഥാന ഭാരവാഹി യോഹന്നാന്‍ ആന്‍റണി, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.ബി. രാജു, എല്‍.ഡി.എഫ് കണ്‍വീനര്‍ ഐ. ഷിഹാബ്, യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ചവറ അരവി, എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്‍റ് അന്‍സാര്‍ തേവലക്കര, പു.ക.സ സെക്രട്ടറി ഹരികൃഷ്ണന്‍ എന്നിവര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.