പത്തനാപുരം: പെരുന്നാള്‍ ദിനത്തോടനുബന്ധിച്ച് ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പത്തനാപുരം ഏരിയ സമിതിയുടെ നേതൃത്വത്തില്‍ സൗഹൃദ കൂട്ടായ്മയും മൈലാഞ്ചിയിടല്‍ മത്സരവും സംഘടിപ്പിച്ചു. ജി.ഐ.ഒ ഏരിയ പ്രസിഡന്‍റ് ഫാത്തിമ ഇബ്രാഹീം അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സമിതി അംഗം സീനത്ത് നിസാം ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി പത്തനാപുരം വനിതാ കണ്‍വീനര്‍ സഫിയ ഷാജി, ജി.ഐ.ഒ ജില്ലാ സെക്രട്ടറി ജുസൈന, ടീന്‍ ഇന്ത്യ ഏരിയ സമിതി അംഗം ലാമിയ തസ്നീം എന്നിവര്‍ സംസാരിച്ചു. ഷാഫിന കബീറിന്‍െറ ഖിറാഅത്തോടെ ആരംഭിച്ച കൂട്ടായ്മയില്‍ ജി.ഐ.ഒ ഏരിയ സെക്രട്ടറി മുഹ്സിന സ്വാഗതവും യൂനിറ്റ് പ്രസിഡന്‍റ് നാഫില നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.