ചവറ: കോവില്‍ത്തോട്ടം എം.എസ് പ്ളാന്‍റിന് തെക്കുവശം ഖനനം നടത്തിയ സ്ഥലം ഇടിഞ്ഞ് താഴ്ന്നതിനെ തുടര്‍ന്ന് ടി.എസ്. കനാലില്‍നിന്ന് വെള്ളം കയറുന്നത് ഭീതി പരത്തുന്നു.കനാലിന് പടിഞ്ഞാറ് വശം വെള്ളം കയറുന്ന മേഖലയോട് ചേര്‍ന്ന് ഏതാനും കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് കായലും ഖനനമേഖലയുമായി വേര്‍തിരിച്ചിരുന്ന മണല്‍തിട്ട മുറിഞ്ഞ് പൊഴി രൂപാന്തരപ്പെട്ടത്. അശാസ്ത്രീയമായ ഖനനമാണ് ഇതിന് കാരണമായത്. കനാലില്‍ നിന്നത്തെുന്ന വെള്ളം ഖനനക്കുഴിയിലേക്ക് പതിക്കുന്നതിനാല്‍ കരകള്‍ ഇടിഞ്ഞ് കൊണ്ടിരിക്കുന്നതായി താമസക്കാര്‍ പറയുന്നു. ഖനനമേഖലക്ക് സമീപമുള്ള പുരയിടങ്ങളിലുള്ള മണ്ണ് ഇടിഞ്ഞ് താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഖനനമേഖലക്ക് സമീപമുള്ള കോവില്‍ത്തോട്ടം ദേവാലയത്തിനും സെമിത്തേരിക്കും അശാസ്ത്രീയമായ ഖനനം ഭീഷണിയായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.