ചവറ: കേരളത്തിലെ ഐ.ടി.ഐ സ്ഥാപനങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. തേവലക്കര പൈപ്പ് ജങ്ഷനില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഐ.ടി.ഐക്ക് അരിനല്ലൂര്‍ പട്ടകടവ് വാര്‍ഡില്‍ പുതുതായി നിര്‍മിച്ച ബഹുനില കെട്ടിടത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ചാക്ക, കോഴിക്കോട്, തേവലക്കര ഐ.ടി.ഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താന്‍ നടപടി ആരംഭിച്ചു. സ്മാര്‍ട്ട് ക്ളാസ്റൂം അത്യാധുനിക സംവിധാനത്തോടുകൂടിയുള്ള വര്‍ക്ഷോപ്, പുതുതായി നിരവധി കോഴ്സുകള്‍ എന്നിവക്ക് മൂന്നുകോടി രൂപ തേവലക്കര ഐ.ടി.ഐക്ക് അനുവദിക്കുന്നതായി മന്ത്രി അറിയിച്ചു. കുന്നത്തൂര്‍ മണ്ഡലത്തില്‍ പോരുവഴി പഞ്ചായത്ത് കണ്ടത്തെിയ 65 സെന്‍റ് സ്ഥലത്ത് പുതിയ ഐ.ടി.ഐ അനുവദിക്കും. കുറ്റിവട്ടം, തേവലക്കര, ചേനങ്കരമുക്ക്, പടപ്പനാല്‍ കടപുഴവഴി കുണ്ടറയിലേക്ക് ഹൈടെക് സംവിധാനത്തോടുകൂടി പുതിയ റോഡ് നിര്‍മിക്കാന്‍ 50 കോടി അനുവദിച്ചതായി അധ്യക്ഷത വഹിച്ച കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ പറഞ്ഞു. എംപ്ളോയ്മെന്‍റ് ആന്‍ഡ് ട്രെയ്നിങ് ഡയറക്ടര്‍ കെ. ബിജു ആമുഖപ്രഭാഷണം നടത്തി. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എം.ഡി പി.ആര്‍. സന്തോഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ചവറ ഹരീഷ്കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം വിഷ്ണുവിജയന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇസ്മായില്‍, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ഫത്തിമകുഞ്ഞ്, ബിന്ദുമോള്‍, ലീന മിനി, വൈ. സലീം, മുംതാസ്, ഗ്രേസി സ്റ്റീഫന്‍, അഡീഷനല്‍ ഡയറക്ടര്‍ ഓഫ് ട്രെയ്നിങ് ശ്രീകുമാര്‍, ജോയന്‍റ് ഡയറക്ടര്‍ ഓഫ് ട്രെയ്നി സുനില്‍ ജേക്കബ്, ഇന്‍സ്പെക്ടര്‍ ഓഫ് ട്രെയ്നി പി.രാജന്‍, പി. ജര്‍മിയാസ്, മുന്‍ ഗ്രാമപഞ്ചായത്ത് അംഗം സനില്‍, ഐ.ടി.ഐ ചെയര്‍മാന്‍ അതുല്‍ എസ്.പി എന്നിവര്‍ സംസാരിച്ചു. തേവലക്കര പഞ്ചായത്ത് പ്രസിഡന്‍റ് ഷൈനാ സുമേഷ് സ്വാഗതവും ഐ.ടി.ഐ പ്രിന്‍സിപ്പല്‍ അജയകുമാര്‍ നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.