ആര്‍.പി.എല്‍ പണിമുടക്ക് ശക്തമായി തുടരുന്നു

കുളത്തൂപ്പുഴ: വേതനത്തില്‍ വര്‍ധന ആവശ്യപ്പെട്ട് റിഹാബിലിറ്റേഷന്‍ പ്ളാന്‍േറഷന്‍ ലിമിറ്റഡിന്‍െറ റബര്‍ തോട്ടങ്ങളിലെ തൊഴിലാളികള്‍ ആരംഭിച്ച പണിമുടക്ക് രണ്ടാം ദിവസം കൂടുതല്‍ ശക്തമായി. സംയുക്ത ട്രേഡ് യൂനിയന്‍െറ നേതൃത്വത്തില്‍ ഞായറാഴ്ച ഫാക്ടറിയുടെ പ്രധാന കവാടം താഴിട്ട് പൂട്ടിയതിനാല്‍ തൊഴിലാളികള്‍ ആരും ജോലിക്കത്തെിയിരുന്നില്ല. തിങ്കളാഴ്ച മുതല്‍ ടാപ്പിങ് തൊഴിലാളികളും ജോലിയില്‍നിന്ന് വിട്ടുനിന്ന് സമരത്തിലേര്‍പ്പെട്ടതോടെ ആര്‍.പി.എല്‍ പൂര്‍ണമായി നിശ്ചലമായി. സര്‍ക്കാര്‍ നിയന്ത്രണത്തിലെ പൊതുമേഖലാ സ്ഥാപനമായ ആര്‍.പി.എല്ലിനു കീഴില്‍ കുളത്തൂപ്പുഴ, ആയിരനല്ലൂര്‍ എസ്റ്റേറ്റുകളിലായി ആയിരക്കണക്കിനു കുടുംബങ്ങളാണ് റബര്‍ ടാപ്പിങ് അനുബന്ധ ജോലികള്‍ ചെയ്തുകഴിയുന്നത്. ശ്രീലങ്കയില്‍നിന്നും പുനരധിവസിപ്പിക്കപ്പെട്ട തമിഴ് വംശജരായ ഇവര്‍ കാലങ്ങളായി അറ്റുകുറ്റപ്പണി നടത്താതെ പൊട്ടിപ്പൊളിഞ്ഞ ലയങ്ങളില്‍ കൂട്ടുകുടുംബമായി കഴിയുന്നു. തിങ്കളാഴ്ച രാവിലെ എസ്റ്റേറ്റ് മാനേജര്‍ ഓഫിസ് പടിക്കല്‍ സംഘടിച്ചത്തെിയ തൊഴിലാളികള്‍ ഓഫിസിലുണ്ടായിരുന്ന ജീവനക്കാരെ പുറത്താക്കി ഓഫിസ് അടപ്പിക്കുകയും തുടര്‍ന്ന് കൂവക്കാട് പ്രധാന കവാടത്തിലേക്ക് മാര്‍ച്ച് നടത്തുകയും ഉപരോധിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.