ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തിക്കാതെ ലാബ്

ശാസ്താംകോട്ട: പണി പൂര്‍ത്തീകരിക്കാതെ ഉദ്ഘാടനം നടത്തിയ ലബോറട്ടറി മാസങ്ങള്‍ കഴിഞ്ഞിട്ടും തുറക്കാത്തതില്‍ പ്രതിഷേധമുയരുന്നു. പോരുവഴി ഗ്രാമപഞ്ചായത്തിലെ മലനട പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍െറ ലബോറട്ടറിയാണ് രോഗികള്‍ക്ക് ആശ്രയമാകാതെ അടഞ്ഞുകിടക്കുന്നത്. പഞ്ചായത്ത് ഭരണസമിതിയുടെ ബെനിഫിഷ്യറി കമ്മിറ്റിയാണ് 2013ല്‍ ലബോറട്ടറിയുടെ പണി തുടങ്ങിയത്. മാര്‍ച്ചില്‍ എന്‍.ആര്‍.എച്ച്.എം മുഖേന ഉപകരണങ്ങള്‍ എത്തിച്ചെങ്കിലും പണി പൂര്‍ത്തീകരിക്കാത്തതിനാല്‍ തിരിച്ചയക്കുകയായിരുന്നു. കെട്ടിടം നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും വൈദ്യുതിയും വെള്ളവും ലഭ്യമാക്കിയിട്ടില്ല. ജീവനക്കാരെ നിയമിക്കാതെയും ഉപകരണങ്ങളത്തെിക്കാതെയും പഞ്ചായത്ത് ഭരണസമിതി ജൂണില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിയെ ഉദ്ഘാടകനാക്കി ചടങ്ങ് നടത്തുകയായിരുന്നു. ഗ്രാമീണമേഖലയിലെ ഏക ആശ്രയമാണ് പരിമിതികള്‍ക്കുനടുവില്‍ പ്രവര്‍ത്തിക്കുന്ന ഈ പ്രാഥമികാരോഗ്യകേന്ദ്രം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.