വിജിലന്‍സിന്‍െറ മിന്നല്‍ പരിശോധന

ശക്തികുളങ്ങര: നീണ്ടകര ഹാര്‍ബര്‍ എന്‍ജിനീയറിങ് സബ്ഡിവിഷനല്‍ ഓഫിസിലെ കാന്‍റീനില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. കാന്‍റീന്‍ നടത്തുന്നതിനുള്ള ക്വട്ടേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും വീണ്ടും ക്വട്ടേഷന്‍ നടപടികള്‍ നടത്തണമെന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തിനെതിരെയുള്ള പരാതിയത്തെുടര്‍ന്നാണ് പരിശോധന. പ്രാഥമിക പരിശോധനയില്‍ പരാതി ശരിയാണെന്ന് കണ്ടത്തെി. കഴിഞ്ഞ ജൂലൈയില്‍ മത്സരാധിഷ്ഠിത ക്വട്ടേഷന്‍ ക്ഷണിച്ചപ്പോള്‍ എത്തിയ അഞ്ചുപേരില്‍ മൂന്നാളുകളുടെ ക്വട്ടേഷന്‍ മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ തള്ളിയിരുന്നു. ബാക്കിയുള്ള രണ്ടുപേരില്‍ കുറഞ്ഞ തുക രേഖപ്പെടുത്തിയ ദളവാപുരം സ്വദേശി വി.എസ്. അനന്തുവിന് 4.62 ലക്ഷം രൂപക്ക് ക്വട്ടേഷന്‍ ഉറപ്പിച്ചു. ഇക്കാര്യം അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ എക്സിക്യൂട്ടിവ് എന്‍ജിനിയറെ അറിയിക്കുകയും ചെയ്തു. എന്നാല്‍, വീണ്ടും ക്വട്ടേഷന്‍ നടത്തണമെന്നും 5.67 ലക്ഷത്തിന് റോമിയോ ഫെര്‍ണാണ്ടസ് ക്വട്ടേഷന്‍ ഏല്‍ക്കുമെന്നും കാണിച്ച് സെപ്റ്റംബര്‍ 16ന് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അസി.എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് കത്ത് നല്‍കി. ഇതാണ് പരാതിക്കും വിജിലന്‍സ് പരിശോധനക്കും ഇടയായത്. ഡിവൈ.എസ്.പി ബി. രാധാകൃഷ്ണപിള്ളയുടെ നിര്‍ദേശപ്രകാരം സി.ഐ ബി. ഗോപകുമാര്‍, പൊതുമരാമത്ത് വകുപ്പ് അസി.എന്‍ജിനീയര്‍ ജേക്കബ്, എ.എസ്.ഐ രാംദാസ് എന്നിവരാണ് പരിശോധന നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.