രജിസ്ട്രേഷന്‍ നടക്കുന്നില്ല; ജനം വലയുന്നു

ആയൂര്‍: ഓഫിസുകളില്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്‍െറ ഭാഗമായി രജിസ്ട്രേഷന്‍ നടക്കുന്നില്ല. ശനിയാഴ്ച ആധാരമെഴുത്തുകാര്‍ പണിമുടക്കുകയും തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളില്‍ അവധിയായിരുന്നതിനാലും കഴിഞ്ഞ ദിവസം നൂറുകണക്കിന് പേരാണ് ബാധ്യതാ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ്, ആധാരം രജിസ്ട്രേഷന്‍ എന്നിവക്കായി ഓയൂര്‍, പൂയപ്പള്ളി ഓഫിസുകളിലത്തെിയത്. എന്നാല്‍, ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കിയശേഷമേ രജിസ്ട്രേഷന്‍ നടത്തൂ എന്ന നിലപാടിലാണ് ജീവനക്കാര്‍. അതേസമയം, കൊട്ടാരക്കര, ചടയമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് രജിസ്ട്രേഷനുകള്‍ നടത്തി. വിദ്യാഭ്യാസ വായ്പകളും മറ്റ് വായ്പകളും എടുക്കുന്നതിന് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്തതിനാന്‍ ജനങ്ങള്‍ വലയുകയാണ്. വരുന്ന രണ്ടു ദിവസങ്ങളില്‍ ബലിപെരുന്നാള്‍ അവധിയായതിനാല്‍ ഇനിയും രജിസ്ട്രേഷന്‍ നടത്താന്‍പറ്റാത്ത സ്ഥിതിയാണ്. അധികൃതര്‍ ഇടപെട്ട് അടിയന്തരമായി പ്രശ്നത്തിനു പരിഹാരം കാണണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.