ശാസ്താംകോട്ട: വിദ്യാഭ്യാസം എന്നതുപോലെ ഭവനവും പൗരന്‍െറ അവകാശമായി മാറണമെന്ന് മന്ത്രി രമേശ് ചെന്നിത്തല. മൈനാഗപ്പള്ളി പഞ്ചായത്തിന്‍െറയും ശൂരനാട് തെക്ക് പഞ്ചായത്തിന്‍െറയും പാര്‍പ്പിടപദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സഹകരണ ബാങ്കിന്‍െറ സഹായത്തോടെയാണ് ഇരുപഞ്ചായത്തുകളും സ്വതന്ത്രമായി പാര്‍പ്പിട പദ്ധതി വിഭാവനം ചെയ്തത്. മൈനാഗപ്പള്ളി പഞ്ചായത്തില്‍ രണ്ട് പദ്ധതികളിലായി 62 പേര്‍ക്ക് ഭൂമിയും 110 പേര്‍ക്ക് ഭവനവും നല്‍കും. ശൂരനാട് തെക്ക് പഞ്ചായത്തില്‍ ഇരു പദ്ധതികളിലായി 124 വീടുകള്‍ നിര്‍മിച്ചുനല്‍കുകയും ചെയ്യും. രാഷ്ട്രശില്‍പി ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ ജന്മശതാബ്ദി വര്‍ഷത്തില്‍ ഇരു പഞ്ചായത്തുകളും ആരംഭിച്ച പദ്ധതിയാണിത്. ജില്ലാ സഹകരണ ബാങ്കില്‍നിന്ന് 1.60 കോടിരൂപ വായ്പയെടുത്താണ് ഈ ബൃഹത്പദ്ധതി ശൂരനാട് തെക്ക് പഞ്ചായത്ത് നടപ്പാക്കുന്നത്. പത്തുവര്‍ഷം കൊണ്ട് തിരിച്ചടക്കുന്നതരത്തിലാണ് പദ്ധതി. ഇന്ദിര ആവാസ് യോജന പദ്ധതിയിലെ 44 വീടുകളും വായ്പയിലൂടെ ലഭിക്കുന്ന 80 വീടുകളുമുള്‍പ്പെടെയാണ് 122 വീടുകളുടെ പദ്ധതി പഞ്ചായത്ത് തിരിച്ചടക്കുന്നതരത്തില്‍ വായ്പയിലൂടെ നടപ്പാക്കുന്നത്. സമ്മേളനത്തില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റ് കെ.സി. രാജന്‍, ശൂരനാട് രാജശേഖരന്‍, വി. വേണുഗോപാലക്കുറുപ്പ്, ശ്രീലേഖാവേണുഗോപാല്‍, സുജാതാ രാധാകൃഷ്ണന്‍, സി.ആര്‍. സുരേഷ്കുമാര്‍, ലാലി ബാബു, ശോഭനാമോഹന്‍, ചാമവിള സുരേഷ്, ബിന്ദു ജയന്‍, ഡേവിഡ് ലൂക്കോസ്, പി.എം. സെയ്ദ്, എഫ്. അലക്സ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.