കൊല്ലം: പൊലീസ്സേനയിലെ സേവനവേതന വ്യവസ്ഥകള്‍ പരിഷ്കരിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് എ.എ. അസീസ് എം.എല്‍.എ. പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ കൊല്ലം സിറ്റിയുടെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലീസ്സേനയുടെ നവീകരണത്തിന് കാലതാമസംവരുത്തരുതെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ മൂന്നിന് സര്‍വിസില്‍നിന്ന് വിരമിക്കുന്ന മുന്‍ സംസ്ഥാന ജോയന്‍റ് സെക്രട്ടറി എ. റഷീദ്, മികച്ച സേവനത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വിജിലന്‍സ് എസ്.ഐ ചന്ദ്രബാബു, കണ്‍ട്രോള്‍ റൂം എ.എസ്.ഐ ഉദയന്‍, മികച്ച കാഥികനുള്ള എ.ഐ.ആര്‍ പുരസ്കാരം ലഭിച്ച സഞ്ജീവ് എന്നിവര്‍ക്ക് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഉപഹാരം നല്‍കി. വിദ്യാഭ്യാസ അവാര്‍ഡുകള്‍ സി.ബി.സി.ഐ.ഡി പൊലീസ് സൂപ്രണ്ട് ടി.എഫ് സേവ്യര്‍ വിതരണം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്‍റ് സി. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. എം. സുരേഷ്കുമാര്‍ അനുസ്മരണം നടത്തി. സെക്രട്ടറി ടി. രാധാകൃഷ്ണപിള്ള, എ.സി.പി എം.എസ്. സന്തോഷ്, ഡിവൈ.എസ്.പി എസ്. ഷിഹാബുദ്ദീന്‍, ഉദ്യോഗസ്ഥരായ എസ്. അശോകന്‍, എന്‍. രഘുനാഥന്‍ നായര്‍, സുകേശന്‍ ചൂലിക്കാട്, ഷാജി മത്തായി, എസ്. ജയകുമാരി, എം.എച്ച്. നിസാര്‍ എന്നിവര്‍ സംസാരിച്ചു. രാവിലെ നടന്ന പ്രതിനിധി സമ്മേളനം സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്‍റ് സി. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. എം. സെയ്തു, എന്‍. ശിവരാജന്‍, എ.സി.പി ജോര്‍ജ് കോശി, ആര്‍. ജയശങ്കര്‍, സര്‍ജുപ്രസാദ്, വിനോദ് ജെറാള്‍ഡ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.